വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ ‘മുക്കിയ’ സ്മാര്‍ട്ട് ഫോണുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം
കൊച്ചി : വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ ‘മുക്കിയ’ സ്മാര്‍ട്ട് ഫോ ണുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊമാബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി യില്‍ ഇന്ന് വിധി വരാനിരിക്കെയാണ് അന്വേഷണം സംഘത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ എംഇഐ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ എംഇഐ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഫോണുകളുടെ മിറര്‍ ഇമേജെടുക്കാ നാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതിലൂടെ ഡിലീറ്റ് ചെയ്ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാ കുമെന്നാണ് പ്രതീക്ഷ. ശാസ്ത്രീയ പരിശോധനയില്‍ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകര്‍ത്തി യ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നും അറിയാനാകും.
അതേസമയം ഫോണ്‍ എവിടെയാണ് ഉള്ളത് എന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് ആപ്പിള്‍ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടത്. മൊ ബൈല്‍ ഫോണുകള്‍ അന്നു മുതല്‍ തന്നെ സ്വിച്ച് ഓഫാണ്. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതി ന്റെ തലേദിവസം തന്നെ ഇങ്ങനെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന സൂചന ലഭിച്ചിരുന്നു. കേസ് ഞായറാ ഴ്ചയാണ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച തന്നെ ഇവര്‍ ഫോണുകള്‍ മാറ്റിയിരുന്നു.
മൊബൈല്‍ ഫോണ്‍ കൈമാറണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടു ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ഹാ ജരാക്കാന്‍ നിര്‍ദ്‌ശേി ക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും. ശ നിയാഴ്ച രാവിലെ പ്രത്യേക സിറ്റി ങ്ങിലൂടെയാണ് വാദം കേള്‍ക്കുന്നത്.
ദിലീപും കൂട്ടുപ്രതികളും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാ ത്തത് ശരി യല്ലെന്ന് ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ഫോണ്‍ നല്‍കാന്‍ നിര്‍ദേശിക്ക ണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഫയല്‍ചെയ്ത ഉപഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി ഗോപിനാഥ് ഇങ്ങനെ അഭി പ്രായപ്പെട്ടത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ ഹാജ രാക്കാന്‍ ദിലീപ് ഭയക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.