വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോ ണുകള്‍ ഹൈക്കോടതിക്ക് കൈമാറി. ദിലീപിന്റെ രണ്ട് ഐ ഫോണുകള്‍ അടക്കം മൂന്നു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടും സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും ഉള്‍പ്പെടെ ആറു ഫോണുകളാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പാകെ സ മര്‍പ്പിച്ചത്
കൊച്ചി : വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിക്ക് കൈമാറി. ദിലീപിന്റെ രണ്ട് ഐ ഫോണുകള്‍ അ ടക്കം മൂന്നു ഫോണുകളും സഹോദ രന്‍ അനൂപിന്റെ രണ്ടും സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും ഉള്‍പ്പെടെ ആറു ഫോണുകളാ ണ് ഹൈക്കോടതി രജിസ്ട്രാ ര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇന്നു രാവിലെ 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഫോണുകള്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്ന ലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന് നാലു ഫോണുകള്‍ ഉണ്ടെന്നും ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേ ഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മുദ്ര വെച്ച കവറില്‍ ഈ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈ മാറി. ദിലീപിന്റെ നാലാമത്തെ ഫോണിനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിര്‍ ണായകമായ നാലാമത്തെ ഫോണ്‍ ദിലീപ് ഒളിപ്പിച്ചതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക ണ്ടെത്തി യതായി സൂചനയുണ്ട്. തന്റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സം ഭാഷണമാണെന്നുള്ള ദിലീപിന്റെ വാദത്തെപ്പറ്റി പരിശോധന തുടങ്ങി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എറ ണാകുളം എം ജി റോഡിലെ ഒരു ഫ്‌ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവ സം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബറിലാണിത്. ഇതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ വീ ണ്ടെടുക്കാന്‍ സാധിക്കില്ല. നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയ മനം അടുത്ത ദി വസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.
പ്രോസിക്യൂഷന്‍ ഉപഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് സിംഗിള്‍ ബെഞ്ചില്‍
ദിലീപിന്റേയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണ്‍ ഹാജരാക്കണമെ ന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഉച്ചയ്ക്ക് 1.45 ന് സിം ഗിള്‍ ബെഞ്ച് പരി ഗണിക്കും. കോടതിക്ക് കൈമാറുന്ന ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെ ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ദിലീപിന്റെ നാലാമത്തെ ഫോണ്‍ ഹാജരാക്കണമെന്ന കാ ര്യവും പ്രോസിക്യൂഷന്‍ തിങ്കളാഴ്ച കോടതിയില്‍ ഉന്നയിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.