കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇ ന്നും വ്യാപക പ്രതിഷേധം. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേ റി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ സമരക്കാര്‍ തീവെച്ചു
പറ്റ്‌ന: കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇന്നും വ്യാ പക പ്രതിഷേധം. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേറി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ സമരക്കാര്‍ തീവെച്ചു.സമസ്തിപൂ രില്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനും തീയിട്ടു.
ബിഹാറില്‍ മാത്രം ഇതിനകം ആറ് ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറില്‍ 22 ജില്ലകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ബി ജെ പി എം എല്‍ എയുടെ വീടിന് നേരെ ആക്രമണമുണ്ടായി.സമസ്തിപൂര്‍, ബക്സര്‍, അര റെയില്‍വേ സ്റ്റേഷനുകളിലാണ് വ്യാപക ആക്രമം.
ഉത്തര്‍പ്രദേശിലെ ബാലിയില്‍ ട്രെയിനുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. സാമൂഹിക മാ ധ്യമങ്ങള്‍ വഴിയുള്ള പ്രക്ഷോഭ ആഹ്വാനത്തെ തുടര്‍ന്ന് ഹരിയാനയില്‍ പലയിടത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഹരിയാനയില്‍ മൂന്നിടത്ത് ഹൈവേ ഉപരോധം നടക്കുന്നുണ്ട്. ഉത്തരേന്ത്യയിലുടനീളം യുവാക്കള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. യു പിയിലും ഉത്തരാഖണ്ഡിലും രാജസ്ഥാനിലും പ ഞ്ചാബിലുമെല്ലാം നിരവധി ദേശീയപാതകളില്‍ ഉപരോധം നടക്കുന്നു. ട്രെയിനുകള്‍ക്ക് നേരെ വ്യാ പക ആക്രമണമാണ് നടക്കുന്നത്.
അതിനിടെ പദ്ധതിക്കെതിരെ ബിജെപിക്കുള്ളിലും എന്‍ഡിഎക്കുള്ളിലും എതിര്‍പ്പ് ഉയര്‍ന്നതോടെ സേനയില്‍ ചേരാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. സേനയില്‍ ചേരാ നുള്ള ഉയര്‍ന്ന പ്രായപരിധിയാണ് 21ല്‍ നിന്നും 23 ആക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്.
കോണ്‍ഗ്രസ്, ജെ ഡി യു, സി പി എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാറി ന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന് പിന്തുണയുമായി ഹരി യാന സംസ്ഥാന സര്‍ക്കാറും അഗ്നിപഥ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമാ യി സേനയില്‍ ചേരുന്നവര്‍ക്ക് സംസ്ഥാ ന പൊലീസില്‍ പരിഗണന നല്‍കുമെന്ന് ഹരിയാന മുഖ്യമ ന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.