Breaking News

വംശനാശ ഭീഷണി നേരിടുന്ന മരുഭൂവന്യജീവികളുടെ സംരക്ഷണത്തിൽ സൗദിക്ക് മികച്ച നേട്ടം

റിയാദ് : വംശനാശ ഭീഷണി നേരിടുന്ന മരുഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിലും വർധിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി സൗദി അറേബ്യ . അന്യം നിന്നുപോയേക്കാമായിരുന്ന  നിരവധി അറേബ്യൻ വന്യജീവികളെയാണ് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കി തിരികെ എത്തിക്കുന്നതു വഴി അതിജീവനത്തിന്റെ പാതയിലെത്തിച്ചത്.അത്തരത്തിലുള്ള ശ്രമങ്ങൾ വിജയിക്കുന്നതിന്റെ ഫലമായി അടുത്തിടെ  കിങ് ഖാലിദ് റോയൽ റിസർവിൽ 74 പുതിയ വന്യമൃഗങ്ങളുടെ ജനനം ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ  നടത്തിയ പഠന നിരീക്ഷണമനുസരിച്ച്, 17 മരുഭൂ കലമാനുകളും, 6 അറേബ്യൻ ഒറിക്സുകളും ജനിച്ചതായി കണ്ടെത്തി.
ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനുമായി അതോറിറ്റി നടപ്പിലാക്കിയ ഫീൽഡ് പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്ന ഒരു സൂചകമാണ്. പുതിയ തലമുറ പിറവിയെടുക്കുന്നതും സംരക്ഷിക്കുന്നതുമൊക്കെ ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ്.
അതോറിറ്റിയുടെ ഊർജിത സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി വന്യജീവി സംരക്ഷിത പ്രദേശങ്ങളിലാകെ പലതരത്തിലുള്ള മരുഭൂവന്യജീവികളുടെ സ്വതന്ത്രജീവിതത്തിനു കാരണമായി. അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുകയും വന്യജീവികളുടെ ജീവിത ചക്രം അതിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ വഴിയൊരുക്കുകയും ചെയ്തു.
പരിസ്ഥിതി സുസ്ഥിരതയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ വിജയത്തിന്റെ തെളിവാണിത്.
മുൻപ് പ്രജനന കാലഘട്ടങ്ങളിൽ ഈ ഇനങ്ങളുടെ തലമുറകൾ ഉണ്ടാകുന്നതിനായി തദ്ദേശീയ ആവാസ വ്യവസ്ഥകളിൽ അവയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുനരവതരണം പരിപാടികളുടെ ഭാഗമായി 57 മണൽ മാനുകൾ, 16 അറേബ്യൻ ഒറിക്സ്, ഒരു മരുഭൂമിയിലെ കലമാൻ എന്നിവയുൾപ്പെടെ 74 കാട്ടുമൃഗങ്ങളുടെ ജനനത്തിനാണ് റിസർവ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് 20 മണൽ മാനുകൾ, അഞ്ച് അറേബ്യൻ ഒറിക്സ്, നാല് മുയലുകൾ, മൂന്ന് ഇരപിടിയൻ കായൽപരുന്തുകൾ,  ഉൾപ്പെടയുള്ളവയെ ഈ മേഖലയിൽ തുറന്ന് വിട്ടത്. 
കിങ് ഖാലിദ് റോയൽ റിസർവിന്റെ വിവിധ മേഖലകളിൽ രേഖപ്പെടുത്തിയ ഈ ജനനങ്ങൾ, പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിനും സഹായിക്കുന്ന പാരിസ്ഥിതിക നേട്ടത്തെ പ്രതിനിധീകരിക്കുന്നു. പാരിസ്ഥിതിക സമ്മർദ്ദങ്ങൾ, അമിതവേട്ട, സസ്യജാലങ്ങളുടെ തകർച്ച എന്നിവയുടെ ഫലമായി കഴിഞ്ഞ ദശകങ്ങളിൽ എണ്ണം കുറഞ്ഞ ജീവിവർഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെയും അവ പിന്തുണയ്ക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.