ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും
കുവൈറ്റ് സിറ്റി : ലോക പൈതൃക പട്ടികയിൽ നൈയ്ഫ് കൊട്ടാരം, ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ISESCO) ഉൾപ്പെടുത്തി. സംഘടനയുടെ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പത്താമത്തെ യോഗത്തിലാണ് കുവൈത്തിലെ നെയ്ഫ് കൊട്ടാരത്തെ ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നൈയ്ഫ് കൊട്ടാരം ഉൾപ്പെടുന്നത് ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരങ്ങളിലൊന്നായ അതിന്റെ ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിനും ലഭിച്ച അംഗീകാരമാണെന്ന് സംഘടനയിലെ കുവൈത്ത് പ്രതിനിധിയും ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി തലവനുമായ ഡോ. വലീദ് അൽ സെയ്ഫ് പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കുവൈത്തിൽ ഉണ്ടായിരുന്ന വാസ്തുവിദ്യയുടെ മഹത്വത്തിന് സാക്ഷ്യമായാണ് നൈയ്ഫ് കൊട്ടാരം നിലനിൽക്കുന്നത്. ഖിബ്ല പ്രദേശത്ത് 28,882 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നൈയ്ഫ് പാലസ് സ്ഥിതി ചെയ്യുന്നത്. 214 മുറികളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലാണ് ഇതിൻ്റെ നിർമ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.