ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശു പത്രി യില്‍ ചികിത്സയിലായിരുന്നു. ചെക്, ഫ്രഞ്ച് ഭാഷകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടു ണ്ട്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് എന്ന നോവല്‍ ഏറെ പ്രശസ്ത മാണ്
പാരീസ് : വിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശു പ ത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്, ഫ്രഞ്ച് ഭാഷകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് എന്ന നോവല്‍ ഏറെ പ്രശസ്തമാണ്.
ചെക്ക് നഗരമായ ബ്രൂണോയിലാണ് കുന്ദേര ജനിച്ചത്. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശി ച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ല്‍ അദ്ദേഹം ഫ്രാന്‍സി ലേക്ക് കുടിയേറി. 1979ല്‍ ചെക്കോസ്ലാ വാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി.
നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. ചെക്ക് റിപ്പബ്ലി ക്കി ന്റെ ഫ്രാന്‍സിലെ അംബാസിഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരില്‍പോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്. ഏറ്റവും വലിയ ചെക്ക് എഴു ത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗ രത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്.
ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികള്‍ രചിച്ചിട്ടുണ്ട്.ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെ റ്റിങ്ങ്, ദി ജോക്ക് , ഇമ്മോര്‍ട്ടാലിറ്റി, ഐഡന്റിറ്റി, ഇഗ്നറന്‍സ് തു ടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. ഫെസ്റ്റി വല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തു വന്നിട്ടുള്ളത്.മറവിയ്ക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തു നില്‍പ്പ് എന്ന് കുന്ദേരയുടെ ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ് എന്ന നോവലിലെ വരികള്‍ വ്യാപകമായി ഉദ്ധരിക്കപ്പെട്ട ഒന്നാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.