Breaking News

ലോക കേരളസഭയോട് വിയോജിപ്പില്ല, ധൂര്‍ത്തെന്ന് വിശേഷിപ്പിച്ചത് പതിനാറ് കോടി ചെലവിട്ടതില്‍ -പ്രതിപക്ഷം

 

ലോകകേരള സഭ ബഹിഷ്‌കരിച്ചതില്‍ എംഎ യൂസഫലി നടത്തിയ വിമര്‍ശനത്തില്‍ ഖേദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

 

തിരുവനന്തപുരം : ലോക കേരളസഭയില്‍ ധൂര്‍ത്തെന്ന് വിമര്‍ശിച്ചത് പ്രവാസികള്‍ക്ക് ഭക്ഷണവും താസമവും നല്‍കിയതിനെ അല്ലെന്നും വിമര്‍ശനം പതിനാറു കോടി ചെലവിട്ടതിനെയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ഇക്കാര്യത്തില്‍ പ്രമുഖ വ്യവസായി ഡോ എംഎ യൂസഫലി നടത്തിയ പ്രസ്തവന ദൗര്‍ഭാഗ്യകരമാണെന്നും വിഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങളാല്‍ തങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നില്ലെന്ന് തങ്ങള്‍ യൂസഫലിയേയും മറ്റും അറിയിച്ചിരുന്നതായി വിഡി സതീശന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്യുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നായിരുന്നു തങ്ങളുടെ നിലപാട്. തങ്ങളുടെ നയം പറഞ്ഞതിനു ശേഷവും അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത് ശരിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അതിനിടെ, ലോക കേരള സഭയോട് ലീഗിന് യാതൊരു വിയോജിപ്പുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗവും കെഎംസിസി പ്രതിനിധിയുമായ കെപി മുഹമദ് പറഞ്ഞു.

പാര്‍ട്ടിയും നേതാക്കളും പൂര്‍ണ പിന്തുണയും നിര്‍ദ്ദേശവും നല്‍കിയതു കൊണ്ടാണ് തങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നതെന്നും മുഹമദ് പറഞ്ഞു.

ലോക കേരള സഭയ്ക്ക് രൂപം കൊടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും സഭ ആറുമാസത്തിലൊരിക്കല്‍ ചേരണമെന്നും ലീഗ് നേതാവ് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.