എന്തായിരുന്നു ലോക് ഡൗണിന്റെ യുക്തി? സമ്പര്‍ക്കത്തിലൂടെ അതിവേഗം പടരുന്ന രോഗം മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതത്തെയും ആരോഗ്യകരമായ നിലനില്‍പ്പിനെയും ബാധിക്കുന്ന അവസ്ഥ വന്നപ്പോള്‍ അതിന്റൈ വ്യാപനത്തിന്റെ ചങ്ങലയെ `ബ്രേക്ക്’ ചെയ്യുക. അതിന്റെ പേരില്‍ നമുക്ക് ചില നഷ്‌ടങ്ങളൊക്കെ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. അത് സഹിക്കാന്‍ നാം തയാറുമായിരുന്നു. എന്നാല്‍ ഇന്ന് അണ്‍ലോക്കിന്റെ ഘട്ടത്തില്‍ സംഭവിക്കുന്നത് എന്താണ്?
രോഗം അതിവേഗം പടരുന്നു. നമ്മുടെ ജീവിതത്തിന്റെ താളത്തിനും തൊഴിലിനും സാമ്പത്തിക നിലക്കും സംഭവിച്ച ആഘാതം അതേ പോലെ തുടരുന്നു. മറ്റ് മിക്ക രാജ്യങ്ങളും ലോക് ഡൗണ്‍ പിന്‍വലിച്ചത് വ്യാപന നിരക്ക് കുറഞ്ഞപ്പോഴാണ്. ഇന്ത്യയില്‍ ആകട്ടെ വ്യാപനം അണ്‍ലോക്കിന്റെ ഘട്ടത്തില്‍ അതിവേഗത്തിലാകുകയാണ്.
അതിനിടയില്‍ വ്യാപനത്തിന്റെ തോത് കുറച്ചു കാണിക്കാന്‍ സര്‍ക്കാരുകള്‍ പല പൊടിക്കൈകളും ഉപയോഗിക്കുന്നു എന്നതാണ് വിചിത്രം. നേരത്തെ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാവര്‍ക്കും രോഗപരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ ആകട്ടെ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രമാണ് പരിശോധന. കോവിഡ് രോഗികളില്‍ 65 ശതമാനം പേര്‍ക്കും രോഗലക്ഷണമില്ലെന്നിരിക്കെയാണ് ഈ വിചിത്രമായ നിബന്ധന വെച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. മരിച്ചത് കോവിഡ് മൂലമാണോയെന്ന പരിശോധന കൃത്യമായി നടക്കാത്ത സാഹചര്യത്തിലാണ് ഈ അവകാശ വാദം. പൊതുവെ ബീഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ രജിസ്‌ട്രേഷന്‍ 30 ശതമാനം മാത്രമാണെന്നിരിക്കെ കോവിഡ് മൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം രേഖയിലുള്ളതിനേക്കാള്‍ കൂടുതലാകാനാണ് സാധ്യത.
കേരളം കോവിഡിനെ തടയുന്നതില്‍ മാതൃകാപരമായ രീതിയാണ് പിന്തുടര്‍ന്നതെങ്കിലും ഇപ്പോള്‍ പല വീഴ്‌ചകളും സംഭവിക്കുന്നു. പരിശോധന കുറച്ചത് ഒരു പ്രധാന വീഴ്‌ചയാണ്. വിദേശത്തു നിന്നെത്തുന്നവരോട് ക്രിമിനലുകളെ പോലെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന പരാതി വ്യാപകമാണ്. രോഗം ഒരു കുറ്റമല്ല എന്ന തോപ്പില്‍ ഭാസിയുടെ വാചകം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നാം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടെ രോഗികളെയല്ല കുറ്റവാളികളായി കാണുന്നത്, വിദേശത്തു നിന്നെത്തി ക്വാറന്റൈന്‍ ചെയ്യപ്പെടുന്ന പ്രവാസികളോടാണ് പ്രാകൃതമായി പെരുമാറുന്നത്.
പ്രതിസന്ധികള്‍ മനുഷ്യരെ കൂടുതല്‍ വിമലീകരിക്കാനും ആത്മവിമര്‍ശനത്തിനും ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ കടന്നുപോകാനും പ്രേരിപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ ഈ കോവിഡ് കാലത്ത് അതാണോ സംഭവിക്കുന്നത്? മുന്‍കരുതലെടുക്കേണ്ട ഇടങ്ങളില്‍ അത് പാലിക്കാതിരിക്കുകയും ഒരു വിഭാഗം പേര്‍ക്ക് അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.