ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം പറയേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ നേരിട്ട് അനുഭവിക്കുകയാണ്. എല്ലാം
ജനങ്ങള്‍ സ്വയം വിലയിരുത്തുകയുമുണ്ട്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഒരു പോലെ കണ്ടു വരുന്ന കാര്യവുമാണ്. ഒരു വ്യക്തിയെ കാലങ്ങളോളം ഒരു ആശയത്തിന് കീഴില്‍ നിര്‍ത്താന്‍ സാധിക്കുന്ന കാലത്തല്ല നമ്മള്‍ ജീവിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. ഇടത്പക്ഷം ഭരിക്കുന്ന കേരളത്തില്‍ ബിജെപിക്ക് കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ചിരുന്നു. ഒ. രാജഗോപാല്‍ എന്ന വ്യക്തിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് അദ്ദേഹത്തെ നിയമസഭയില്‍ എത്തിച്ചത്. ഇക്കുറി സമാനമായി ജനപിന്തുണയുള്ള മൂന്നോളം പേരെങ്കിലും ജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ വോട്ടിങ്ങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് കണക്കുകള്‍ ചൂണ്ടി കാണിക്കുന്നു.
2019ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 123 സീറ്റുകളിലും യുഡിഎഫ് മുന്നണിക്കാണ് ഭൂരിപക്ഷം. 16 നിയമസഭാ സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നണിക്ക് മുന്നില്‍ എത്താന്‍. ബിജെപി ഒരു സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസ് (36.46 %), സിപിഐഎം (25.97%), മുസ്ലീം ലീഖ് (5.48%), കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് (2.08%), ആര്‍എസ്പി (2.46%), ബിജെപി (13%), സിപിഐ (6.08%) എന്നിങ്ങനെയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പാര്‍ലമെന്‍റിലെ വോട്ട് ശതമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ മുഖഛായ മാറ്റുകയും തുടര്‍ഭരണം ഉറപ്പിക്കുകയും ഉണ്ടായി.
ഇതിനിടയില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. സ്പ്രിങ്ക്ളര്‍ അഴിമതിയായിരുന്നു ആദ്യമായി ഉയര്‍ന്നു വന്നത്. സ്വര്‍ണ്ണകടത്തായി പിന്നീട്. ലൈഫ് മിഷന്‍ അഴിമതിയാണ് അതു കഴിഞ്ഞ് വന്നത്. പിന്‍വാതില്‍ നിയമനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധന കാരാറായി പുതിയ അഴിമതി കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. അഴിമതി ഉയര്‍ത്തുന്ന ഒരാളും അത് തെളിയിക്കാന്‍ കാത്തു നില്‍കാതെ മറ്റൊന്നിലേയ്ക്ക് പോകുന്നു. സ്പ്രിങ്ക്ളറും, സ്വര്‍ണ്ണ കടത്തും, ലൈഫ് മിഷനും എന്തായി എന്നത് സാമന്യ ജനത്തിന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. അതൊക്കെ നീറി, നീറി കൊണ്ടിരിക്കുകയാണ്.
രാജ്യം മുഴുവന്‍ വെട്ടിപിടിക്കാന്‍ ബിജെപി നേത്യത്ത്വം നല്‍കുന്ന എന്‍ഡിഎ വലിയ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ തന്നെയാണ് ഇവിടെ നടക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ സൂക്ഷിച്ച് സംസാരിക്കണം. കേന്ദ്ര സര്‍ക്കാരിനെതിരെ തുടരെ തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ പ്രത്യേകിച്ചും. അവര്‍ നാല് പേരെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ആദായ നികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങി പല ഏജന്‍സികളും നിങ്ങളെ തേടി വരാം എന്ന നിലയാണുള്ളത്.
മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും, തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ട് ശതമാനം ഒന്ന് നോക്കാം. ബീഹാറില്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 53.25% ആയിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 37% മാത്രമായി. ജാര്‍ക്കണ്ഡില്‍ 2019ല്‍ ലോക്സഭയില്‍ 55% വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചപ്പോള്‍ അതേ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33% മാത്രമായി. സമാനമായി ഹരിയാനയില്‍ 2019 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 58%വും, നിയമസഭയില്‍ 36% വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് നേടുവാന്‍ സാധിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എന്‍ഡിഎയ്ക്ക് 2019 പാര്‍ലമെന്‍റില്‍ 56%വും, 2020 നിയമസഭയില്‍ 38%വും, ഒടുവില്‍ 2021ലെ തദ്ദേശ ഭരണ ഉപതിരഞ്ഞെടുപ്പില്‍ 21.84% വോട്ടുകളുമാണ് ലഭിച്ചത്.
മുന്‍പ് പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ദിശസൂചികയാണ്. കര്‍ഷക സമരത്തോടെ രാഷ്ട്രീയ കണക്കുകള്‍ മാറുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുവാന്‍ പോകുന്നത് അതായിരിക്കും. പാര്‍ലമെന്‍റല്ല, നിയമസഭ. ഇനിയും ഒരു എകാധിപത്യ ഭരണം ജനാധിപത്യ ബോധമുള്ള ഇന്ത്യന്‍ ജനതയ്ക്ക് ഉള്‍കൊള്ളുവാന്‍ സാധിക്കുന്നതല്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.