സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ ഇളവ്. മലപ്പുറത്തെ ട്രിപ്പിള്‍ ലോ ക്ഡൗണും ഒഴിവാക്കിയിരിക്കുന്നതിനാല്‍ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗണ്‍ ചട്ടങ്ങളായി രിക്കും ഇന്നു മുതല്‍ ഉണ്ടാകുക. യാത്രാവിലക്ക് തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ ഇളവുകള്‍ നില വില്‍ വരും. മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ട്രിപ്പില്‍ ലോക്ഡൗണ്‍ നിര്‍ത്തലാക്കിയ സാഹ ചര്യത്തില്‍ നിയന്ത്രണങ്ങളാണ് നിലവില്‍ വരിക. യാത്രാവിലക്ക് തുടരും. പൊതു വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. ജൂണ്‍ ഒമ്പതുവരെയാണ് ഇളവുകളോടെ സംസ്ഥാനത്തെ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്ന നില പാടാണ് ആരോഗ്യ വകുപ്പും പൊലീസും ഉന്നത തലയോഗത്തില്‍ സ്വീകരിച്ചത്. അതേ സമയം മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനിട്ടുണ്ട്. മദ്യശാലകള്‍ തുറക്കില്ല.
സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തു ക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവ ര്‍ത്തിക്കാനുള്ള അനുമതി നല്‍കി. വിദ്യാര്‍ത്ഥി കളുടെ പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറ ഞ്ഞ ജീവനക്കാരെ വച്ച് ഒന്‍പതു മുതല്‍ അഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കാം. വസ്ത്രാലയങ്ങള്‍, ചെരുപ്പു വില്പനശാലകള്‍, ആഭരണ ശാ ലക ള്‍ എന്നിവക്കെല്ലാം തിങ്കള്‍, ബുധന്‍, വെള്ളി ദിവസ ങ്ങളില്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് ഒന്‍പതു മുതല്‍ അഞ്ച് മണി വരെ തുറന്നു പ്രവ ര്‍ത്തിക്കാം.
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിള്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. ജൂണ്‍ 1, 3,5,8 തീയതികളില്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ദേശീയ സമ്പാദ്യ പദ്ധതിയുടെ കളക്ഷന്‍ ഏജന്റുമാര്‍ക്ക് തിങ്കളാഴ്ച ദിവസങ്ങളില്‍ ഇതിനായുള്ള യാത്ര അനുവദിക്കും. വ്യവസായിക കേന്ദ്രങ്ങളില്‍ അവശ്യമെങ്കില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് സര്‍വീസ് നടത്താം. കുറച്ച് സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.
വ്യവസായ സ്ഥാപനങ്ങളില്‍ മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. കശുവണ്ടി, കയര്‍, പേപ്പര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യവസാ യങ്ങള്‍ക്കും നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.