Economy

ലോക്ഡൗണില്‍ വരുമാന മേഖല നിശ്ചലം ; സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ മാത്രം 1255 കോടി കുറഞ്ഞു

ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്ത നാനുമതി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത്

തിരുവനന്തപുരം : ലോക്ഡൗണില്‍ വ്യാപാരമേഖലയിലുണ്ടായ തര്‍ച്ച സംസ്ഥാനത്തിന്റെ വരുമാ നത്തില്‍ ഇടിവുണ്ടാക്കി. ജിഎസ്ടി വരുമാനത്തി ല്‍ മാത്രം 1255 കോടിയുടെ കുറ വുണ്ടായിട്ടുണ്ടെ ന്ന് റിപ്പോര്‍ട്ടുകള്‍. ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമ തി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത്.

വരുമാനം കുറഞ്ഞതോടെ സംസ്ഥാനം വന്‍ ധന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കേരളത്തി ന്റെ പ്രധാന വരുമാന മാര്‍ഗങ്ങളായ മദ്യവും, ലോട്ടറിയും ഈ കാലയളവില്‍ വില്‍ക്കാതായ തോടെ യാണ് ഇത്. മദ്യവില്‍പന നിലച്ചതോടെ 1300 കോടിയും ലോട്ടറി വില്‍പന മുടങ്ങിയതോടെ 118 കോ ടിയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയില്‍നിന്ന് 26 കോടിയായി കുറഞ്ഞു. രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 78 കോടി ലഭിച്ചിരുന്നത് 9 കോടിയായി.

മെയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ ഏപ്രിലില്‍ 2298 കോ ടിയായിരുന്ന ജിഎസ്ടി വരുമാനം 1255 കോടി കുറഞ്ഞ് 1043 കോടിയായി താഴുകയായിരുന്നു. സം സ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ്ജിഎസ്ടി 1075 കോടിയില്‍നിന്ന് 477 കോടി യായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവ്.

സംസ്ഥാനത്ത് പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് നടക്കുന്നത്. ഇതി ന്റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടിയിരുന്നു. ലോക്ഡൗണ്‍ മൂലം 33 ലോട്ടറികളാണ് ഇതുവരെ റദ്ദാക്കിയത്. 118 കോടി വിറ്റുവരവായി കിട്ടേണ്ടതായിരുന്നു. ലോട്ടറി വില്‍ പനയിലെ സംസ്ഥാന ജിഎസ്ടി വിഹിതമായ 16.5 കോടിയും ഇല്ലാതായി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം പതിനാറ് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചി രിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.