ആലുവ ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് നിര്‍ഗദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയത്. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്
കൊച്ചി: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ പള്ളി വികാരി ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചടങ്ങില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തെന്നാണ് നാട്ടുകാര്‍ പറയുന്നത്. അങ്കമാലിയിലാണ് സംഭവം.
ആലുവ ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് നിര്‍ഗദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയത്. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഫാ. ജോര്‍ജ് പാലമറ്റത്തെ ജാമ്യത്തില്‍ വിട്ടു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെ ന്നും കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പള്ളിയില്‍ ചടങ്ങ് നടന്നത്. കുട്ടികള്‍, മാതാപിതാക്കള്‍, പള്ളി വികാരി, സഹ വികാരി എന്നിവര്‍ അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കു കയായിരുന്നു.
ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്. കോറോണ രോഗവ്യാപനം രൂക്ഷമായിരുന്ന എറണാകുളം ജില്ലയില്‍ ഇപ്പോള്‍ നേരിയ കുറവ് ഉണ്ടാ യിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണം ഉയരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ജില്ലാ ഭരണകൂട വും പൊലീസും സ്വീകരിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കണ മെന്നതാണ് നിര്‍ദേശം. ചടങ്ങുകള്‍ അനിവാര്യമെങ്കില്‍ പുരോഹിതര്‍ മാത്രം പങ്കെടുത്ത് ലളി തമാ യി നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പൂവത്തുശേരി പള്ളിയില്‍ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരം പറഞ്ഞത് അനുസരിച്ച് ചെങ്ങമനാട് പൊലീസാണ് സ്ഥലത്തെത്തി യത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.