അബുദാബി : അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് അംഗീകാരം നേടിക്കൊടുത്തത്.
വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തോടും 53-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടും അനുബന്ധിച്ച് പാരിസിൽ യുനെസ്‌കോയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റർനാഷനൽ എയർപോർട്ട് മികവിനുള്ള അംഗീകാരം നേടിയത്.
യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അത്യാധുനിക സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്ന സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ മികച്ച രൂപകൽപന ഏറെ ശ്രദ്ധേയമെന്ന് അധികൃതർ പറഞ്ഞു. 742,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിന് വേറിട്ട എക്സ്-ആകൃതിയിലുള്ള രൂപകൽപനയാണ്.
മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്. 2025 നകം ലോകത്തിലെ ആദ്യത്തെ ഒൻപത് ബയോമെട്രിക് ടച്ച്‌പോയിന്റുകൾക്ക് തുടക്കമിട്ടുകൊണ്ട് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ നിയന്ത്രിക്കാൻ സായിദ് ഇന്റർനാഷനൽ എയർപോർട്ട് ഒരുങ്ങുകയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.