News

ലോകത്തെ ആദ്യ ഡിജിറ്റൽ ഗോൾഡ് കറൻസി ഇന്ത്യയില്‍ എത്തിച്ച് ഐ.ബി.എം.സി

കൊച്ചി: രാജ്യാന്തര തലത്തിൽ പ്രമുഖ ധനകാര്യ സേവന സ്ഥാപനവും ബിസിനസ് കൺസൾട്ടന്റുമായ ഐ.ബി.എം.സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് യു.എസ് ഗോൾഡ് കറൻസി ഇൻകോ, ബ്ലോക്ക് ഫിൽസ് എന്നിവരുമായി കൈകോർത്ത് രാജ്യത്തെ ആദ്യ ഗോൾഡ് ബാക്ക്ഡ് ഡിജിറ്റൽ ഗോൾഡ് കറൻസി ഇന്ത്യയിൽ എത്തിച്ചു.
ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ
(ജി.സി.സി), മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും ഒരേസമയം ഗോൾഡ് കറൻസി അവതരിപ്പിച്ചു.
യു എസ് ഗോൾഡ് ഡിജിറ്റൽ കറൻസി വിതരണക്കാരായ യു.എസ് ഗോൾഡ് കറൻസി ഇൻകോ, ട്രാൻസാക്ഷൻ പ്ലാറ്റ്‌ഫോം ദാതാക്കളായ ബ്ലോക്ക് ഫിൽസ് എന്നിവരുമായി പ്രത്യേക പങ്കാളിത്തം ഉറപ്പാക്കിയാണ് ഐ.ബി.എം.സി സേവനം എത്തിക്കുന്നത്. യു.എസ് ഡിജിറ്റൽ ഗോൾഡ് കറൻസിയും ബാക്ക് ചെയ്യുന്നത് അമേരിക്കൻ ഈഗിൾ വൺ ഔൺസ് (33.931 ഗ്രാം) ഗോൾഡ് കോയിനാണ്. യു.എസ് ഫെഡറൽ ഏജൻസിയായ യു.എസ് മിന്റ് ആണ് ഇത് നാണയമാക്കുന്നത്. കറൻസി കൈവശമുള്ളവർക്ക് ഡിജിറ്റൽ ആസ്തി ലോകത്തെവിടെയും ഗോൾഡ് കോയിനായോ യു.എസ് ഡോളറായോ മാറ്റാം. റീറ്റെയ്ൽ, കോർപ്പറേറ്റ് നിക്ഷേപകർ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ട്രഷറികൾക്കായുള്ള പരമാധികാര വെൽത്ത് ഫണ്ടുകൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയവക്കായാണ് ഐ.ബി.എം.സി ഡിജിറ്റൽ ആസ്തി അവതരിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ ഐ.ബി.എം സി ഗ്രൂപ്പ് ചെയർമാൻ ഷേഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹാമിദ്, സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ. സജിത്കുമാർ എന്നിവർ ചേർന്നാണ് ഡിജിറ്റൽ ഗോൾഡ് കറൻസി അവതരിപ്പിച്ചത്. യു.എസ് ഗോൾഡ് കറൻസി സ്ഥാപകൻ മാർക്ക് ബെൻസൺ മുഖ്യപ്രഭാഷണം നടത്തി. യു എസ് ഗോൾഡ് കറൻസിയെ കുറിച്ച് ലോറൻസ് എസ ഡെബ്രി സംസാരിച്ചു. മൈക്ക് പേഴ്‌സൺ, ഡോ. അബ്ദുൾ ഡെവല് മുഹമ്മദ്, ഐ ബി എം സി ഗ്ലോബൽ സി ബി ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി.എസ്. അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറീസ് ഫിനാൻഷ്യൽ െ്രെകംസ് എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്കിൽ (ഫിൻസെൻ) രജിസ്റ്റർ ചെയ്ത ഏക ഡിജിറ്റൽ ഗോൾഡ് കറൻസിയാണ് യു.എസ് ഗോൾഡ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.