ദുബായ് : ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുർജ് അസീസി ടവറിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. 725 മീറ്റർ ഉയരത്തിൽ 132 നിലകളുള്ള അംബരചുംബി 2028-നകം ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്ത് പൂർത്തിയാകും. ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, നൈറ്റ്ക്ലബ്, നിരീക്ഷണ ഡെക്ക്, റസ്റ്ററന്‍റ്, ഹോട്ടൽ മുറി എന്നിങ്ങനെ സവിശേഷതകളോടെയാണ് ബുർജ് അസീസി രൂപകൽപന ചെയ്തിരിക്കുന്നത്.
6 ബില്യൻ ദിർഹം ചെലവ് വരുന്ന ബുർജ് അസീസിയുടെ രൂപകപനയും നിർമാണവും വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ദുബായിക്ക് ഈ ടവർ കൂടുതൽ ഖ്യാതിയുണ്ടാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ എഇ7 ആർക്കിടെക്റ്റുകൾ പറഞ്ഞു.
ബുർജ് അസീസിയിൽ ഷോപ്പിങ് മാളിന് പുറമെ ഏഴ് സാംസ്കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സെവൻ സ്റ്റാർ ഹോട്ടൽ; പെന്‍റ്ഹൗസുകൾ, അപാർട്ടുമെന്‍റുകൾ, അവധിക്കാല വസതികൾ, വെൽനസ് സെന്‍റുകൾ, നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡന്‍റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവയുമുണ്ടായിരിക്കും.ബുർജ് അസീസി യാഥാർഥ്യമാകുമ്പോൾ അത് ക്വാലാലംപൂരിലെ 679 മീറ്റർ മെർദേക്ക 118-നെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി മാറും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.