Breaking News

ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ഇടം നേടാൻ റിയാദ്

റിയാദ് : ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ റിയാദ് . സൗദി കൺവെൻഷൻസ് ആൻഡ് എക്‌സിബിഷൻസ് ജനറൽ അതോറിറ്റി (എസ്‌സിഇജിഎ) ചെയർമാൻ ഫഹദ് അൽ റഷീദാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ ഇതര മേഖലകളിൽ ഇതിനകം ഏഴ് ശതമാനമാണ് സൗദി അറേബ്യ വളർച്ച കൈവരിച്ചത്. വിഷൻ 2030ന്റെ സ്വാധീനം രാജ്യത്തെ എക്സിബിഷനുകളിലും കോൺഫറൻസുകളിലും നേട്ടമുണ്ടാക്കി.
2023ൽ 17,000 പരിപാടികൾക്കാണ് രാജ്യം ആതിഥേയത്വം വഹിച്ചത്. 2030 ഓടെ ഇത് 40,000 ആയി ഉയർത്താനാണ് പദ്ധതി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കീഴിൽ എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യവും അൽ റഷീദ് ഊന്നിപ്പറഞ്ഞു.  
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) റിയാദിന്റെ പരിണാമത്തിന് നിർണായകമാണ്. ആഗോള നഗരങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സർഗ്ഗാത്മക ചിന്തയുടെയും സാങ്കേതികവിദ്യയുടെയും പങ്ക് ശക്തിപ്പെടുത്തുന്ന നവീകരണത്തിലാണ് രാജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.