Breaking News

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ടായി ദുബായ്-റിയാദ് സെക്ടർ.

അബുദാബി/റിയാദ് :  ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടാണ് ദുബായ്-റിയാദ്. 43.06 ലക്ഷം സീറ്റുകൾ. മുൻ വർഷത്തേക്കാൾ 8 ശതമാനം കൂടുതൽ. 
വമ്പൻ ടൂറിസം പദ്ധതികളുമായി യുഎഇയും സൗദിയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാൽ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാരുടെ ഒഴുക്ക് വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം റെക്കോർഡ് ഭേദിക്കാനുള്ള ഒരുക്കത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. 
നിലവാരമുള്ള സ്മാർട്ട് സേവനങ്ങളും മികച്ച ഹോസ്പിറ്റാലിറ്റി അനുഭവങ്ങളുമാണ് വിജയത്തിലേക്കു നയിക്കുന്നതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.ആഗോളതലത്തിൽ ഈ വർഷത്തെ ഏറ്റവും തിരക്കേറിയ 10 രാജ്യാന്തര റൂട്ടുകളിൽ ഏഴും ഏഷ്യൻ രാജ്യങ്ങൾ–മൊത്തം ഏഴ് റൂട്ടുകൾ. ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഓരോന്നു വീതവും. 68 ലക്ഷം സീറ്റുകളുള്ള ഹോങ്കോങ്-തായ്പേയ് സെക്ടറാണ് ഏറ്റവും തിരക്കേറിയ രാജ്യാന്തര റൂട്ട്. 55 ലക്ഷം സീറ്റുകളുള്ള കയ്റോ-ജിദ്ദ സെക്ടർ ആണ് രണ്ടാം സ്ഥാനത്ത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.