Breaking News

ലോകകപ്പ് 2022 : ആദ്യ മത്സരത്തിന് ഖത്തര്‍ ടീം തയ്യാര്‍, എതിരാളി ഇക്വഡോര്‍

നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്

 

ദോ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം വിജയിച്ച് സ്വന്തം നാട്ടുകാരായ ആരാധകര്‍ക്ക് ആഹ്‌ളാദവും അഭിമാനവും പകരനാണ് ഖത്തറിന്റെ ലക്ഷ്യം.

ദോഹയിലെ അല്‍ ബയത് സ്റ്റേഡിയത്തില്‍ നവംബര്‍ ഇരുപതിന് പ്രാദേശിക സമയം വൈകീട്ട് ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

നവംബര്‍ 21 ന് ഉദ്ഘാടനമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഫിഫ ലോകകപ്പ് സംഘാടക സമിതി യോഗം ചേര്‍ന്ന് നവംബര്‍ ഇരുപതിന് ഉദ്ഘാടനം എന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യമത്സരം ആതിഥേയ രാജ്യത്തിന്റെ ടീമിന്റേതെന്ന പരമ്പരാഗത കീഴ് വഴക്കമനുസരിച്ചാണ് ഇക്കുറിയും മത്സരം. നിലവിലെ ചാമ്പ്യന്‍മാരോ ആതിഥേയ ടീമോ ആണ് ഉദ്ഘാടന മത്സരത്തില്‍ സാധാരണ മാറ്റുരയ്ക്കുക. ഉദ്ഘാടന ചടങ്ങിനു പിന്നാലെയാണ് മത്സരം.

നവംബര്‍ 21 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സെനഗല്‍ നെതര്‍ലാന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന ഈ മത്സരം വൈകീട്ട് ഏഴു മണിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുത്തുവര്‍ക്ക് ഇ മെയിലില്‍ അറിയിപ്പ് അയച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.