ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഖത്തർ ടീമിന് നിരാശയായിരുന്നു ഫലം. ആദ്യപകുതിയിൽ ഇബ്രാഹിം അൽ ഹസൻ നേടിയ ഗോളിലൂടെ ഖത്തറാണ് ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ വർധിത ആവേശത്തോടെ കളിച്ച ഇമാറാത്തികൾ മൂന്ന് തുടരൻ ഗോളുകളുമായി കളി പിടിച്ചു. 68-ാം മിനിറ്റിൽ ഹാരിബ് സുഹൈലിലൂടെയായിരുന്നു തുടക്കം. പിന്നാലെ, ഖാലിദ് അൽ ദഹ്നാനിയും (80-ാം മിനിറ്റ്), അലി സാലിഹും (94) യു.എ.ഇക്ക് തകർപ്പൻ വിജയമൊരുക്കി.
ഒരു ഗോളടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത മധ്യനിര താരം ഹാരിബ് സുഹൈലിനെ മിന്നും പ്രകടനം യു.എ.ഇക്ക് കരുത്തായി. ഖത്തറിന് രണ്ടാം പകുതിയിൽ വീണ പിഴവുകൾ തിരിച്ചടിയാവുകയായിരുന്നു. ആദ്യ 45 മിനിറ്റിൽ ഒരു തവണ പോലും ഷോട്ട് ചെയ്യാൻ കഴിയാതെ പോയ ഇമാറാത്തികൾ, രണ്ടാം പകു തിയിൽ ഏഴു ഷോട്ടുകളാണ് ഉതിർത്തത്. കളിയുടെ 38-ാം മിനിറ്റിൽ അക്രം അഫീഫ് ബോക്സിലേക്ക് നൽകിയ തകർപ്പൻ ക്രോസിൽ നിന്നായിരുന്നു ഖത്തറിന്റെ ഇബ്രാഹിം അൽ ഹസൻ ഗോൾ നേടിയത്. അൽ മുഈസ് അലിക്ക് അവസരങ്ങളെ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.