ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണല്‍ സ്‌കലോ ണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗ ളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പില്‍ ബൂട്ടണിയും
ബ്യൂണസ് ഐറിസ് : ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണല്‍ സ്‌കലോണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡി ബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പില്‍ ബൂട്ടണിയും. കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക കിരീടം നേടാന്‍ അര്‍ജന്റീനയെ സഹായിച്ച പു തു മുഖങ്ങള്‍ക്കൊപ്പം സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒട്ടാമെന്‍ഡി എന്നി വരും ടീമില്‍ ഇടം നേടി.
കിരീടത്തില്‍ കുറഞ്ഞതൊന്നും ഇതിഹാസ താരം മെസി പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930ലും 1990ലും 2014ലും ഫൈനലിലെത്തിയിട്ടുണ്ട്. തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്ക് വരുന്നത്.
അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകളാണ് അ ര്‍ജന്റീനയ്ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അ റേബ്യയെ നേരിടും.
ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി.
പ്രതിരോധം: നഹുവേല്‍ മൊളിന, ഗോണ്‍സാലോ മോണ്ടിയല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസ്സെല്ല, നിക്കോളാസ് ഒടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യുന, നിക്കോളാസ് ടഗ്ലിയാഫിക്കോ, യുവാന്‍ ഫോയ്ത്.
മധ്യനിര:റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പാരെഡെസ്, അലെക്സിസ് മാക്ക് അല്ലിസ്റ്റര്‍, ഗുയ്ഡോ റോഡ്രിഗസ്, അലസാന്ദ്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എസെക്യുയേല്‍ പലാസിയോസ്.
മുന്നേറ്റം:ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ലൗടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ ആല്‍വരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, ജോക്വിന്‍ കൊറേയ, പൗളോ ഡിബാല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.