പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊ മൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി ഈ വര്‍ഷം ആരംഭി ക്കും. ഇതിനായി പട്ടികജാതി വികസന വ കുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി
തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അ ക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി ഈ വ ര്‍ഷം ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. പുതിയ ഭവന പൂര്‍ ത്തീകരണ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതിക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
വകുപ്പില്‍ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകും സേഫ് നട പ്പാക്കുക. 2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ പദ്ധതി യില്‍ പരിഗണിക്കും. പ ട്ടിക വിഭാഗം കുടുംബങ്ങളുടെ വീടുകള്‍ ഇന്നും അന്തസുള്ള വീടുകള്‍ എന്ന നിലയിലേക്ക് മാറിയി ട്ടില്ലെന്നാണ് പട്ടികജാതി വികസന വകുപ്പിന്റെ വിലയിരുത്തല്‍.
തേയ്ക്കാത്ത, തറയിടാത്ത, വാതിലും ജനലും പ്ലാസ്റ്റിക് മറച്ച വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്ത വീടുകളാ യി പലതും അവശേഷിക്കുകയാണ്. ഇതു പരിഹരിച്ച് സുരക്ഷിത മായതും എല്ലാ അടിസ്ഥാന സൗക ര്യങ്ങളോടു കൂടിയതുമായ അന്തസ്സാര്‍ന്ന വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് സേഫിന്റെ ല ക്ഷ്യം. പദ്ധതിയില്‍ ഒരു കുടുംബത്തി ന് രണ്ടരലക്ഷംരൂപ ലഭ്യമാക്കും. 20 വര്‍ഷംവരെ പഴക്കമുള്ള തും അപൂര്‍ണവുമായ വീടുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും. വീടിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാന്‍ മടിക്കുന്ന കുട്ടികളുണ്ട്. ഈ സാഹചര്യത്തിലാണ് പുതു തലമുറയുടെ സ്വപ്നങ്ങള്‍ കൂടി ചേര്‍ത്തു പിടിച്ച് പുതിയ പദ്ധതി നടപ്പാ ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ ആരംഭിച്ച ഭവന പദ്ധതിയായ ലൈഫില്‍ പട്ടികജാതിക്കാര്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭവന പുനരുദ്ധാരണം നടന്നിട്ടില്ല. പട്ടി കജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഉള്‍പ്പെടെ വിവിധ ഭവന പദ്ധതികള്‍ ലൈഫില്‍ ലയിപ്പിച്ചിരുന്നു. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് വിവിധ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീട് നല്‍കുന്ന തില്‍ കാലതാമസം വരുത്തുന്നുവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സഹായധനം ഉപയോ ഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍ മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതി വകുപ്പിന്റെ വിലയിരുത്തല്‍.
സേഫ് പദ്ധതിയുടെ മാനദണ്ഡം
പണം അനുവദിക്കുന്നത് ഈ പ്രവൃത്തികള്‍ക്ക്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.