സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലിസ് നാളെയും ചോദ്യം ചെയ്യും. കേസ് കെട്ടിച്ചമച്ചതാണെന്നും പരാ തിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമു ള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബു മൊഴി നല്‍കി
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലിസ് നാളെയും ചോദ്യം ചെയ്യും. നാളെ രാവിലെ ഒന്‍പ ത് മണിക്ക് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒന്‍പ ത് മണിക്കൂറോളം നീണ്ടു.
പരാതി നല്‍കിയ നടിയുടെ കൂടി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും തനി ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെ യ്യലില്‍ വിജയ് ബാബു പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാ ഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.
ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പൊലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എ ന്നാല്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാനുള്ള തെളിവ് സമാഹരിക്കുക യാണ് പൊലീസിന്റെ ലക്ഷ്യം.
ദുബായില്‍ നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയില്‍ എ ത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ആലുവയിലെ ദത്തആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് വിജ യ് ബാബു പോയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമു ണ്ടെന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.