അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ ഹോട്ട ലിലേക്ക് വിളിച്ചുവരുത്തി യ സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീ സറായ കണ്ണൂര്‍ സ്വദേശി ആര്‍ വിനോയ് ചന്ദ്രന്‍ കോട്ടയത്തെ ഹോട്ടലില്‍ നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. കാസര്‍കോട് ഡിഡിഇ ഓഫീസിലെ ഉദ്യോഗ സ്ഥനായ ഇയാള്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ്
കോട്ടയം: അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പ്രൊവിഡന്റ് ഫണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമീപിച്ച അധ്യാപികയെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്.
കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി ആര്‍ വിനോയ് ചന്ദ്രനെ (41)യാണ് കോട്ടയത്തെ ഹോട്ടലില്‍ നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. കാസര്‍കോട് ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥനായ ഇയാള്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ്.
പിഎഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കോട്ടയത്തെ അധ്യാപിക നോഡല്‍ ഓഫീസറായ വിനോയ് ചന്ദ്രനെ സമീപിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന രീതിയിലാണ് ഇയാള്‍ അധ്യാപികയോട് സംസാരിച്ചത്. വാട്സാപ്പില്‍ നിരന്തരം സന്ദേശ ങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് കോട്ടയത്ത് വരുന്നുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞത്. നഗരത്തിലെ ഹോട്ടലില്‍ വരുമ്പോള്‍ 44 സൈസിലുള്ള ഷര്‍ട്ട് സമ്മാനമായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരു ന്നു. ഇതോടെ ദുരുദ്ദേശ്യം മനസിലാക്കിയ അധ്യാപികയും കുടുംബവും വിജിലന്‍സിനെ വിവരമറിയി ക്കുകയായിരുന്നു.
അധ്യാപികയുടെ പരാതി ലഭിച്ചതോടെ വിജിലന്‍സ് ഉദ്യോഗസ്ഥനെ കുടുക്കാനുള്ള തിരക്കഥ തയ്യാറാക്കി. വിജിലന്‍സ് തന്നെയാണ് ഇയാള്‍ക്ക് കൈമാറാനുള്ള ഷര്‍ട്ട് അധ്യാപികയ്ക്ക് നല്‍കിയത്.
കോട്ടയത്ത് എത്തിയ ഉദ്യോഗസ്ഥന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലില്‍ മുറിയെടുക്കുകയും അ ധ്യാപികയെ വിളിച്ചുവരുത്തുകയും ചെയ്തു. ഷര്‍ട്ടുമായി ഹോട്ടലില്‍ എത്തിയ അധ്യാപിക ഇത് ഉദ്യോ ഗസ്ഥന് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘവും ഹോട്ടല്‍ മുറിയിലെത്തി. തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.