Breaking News

ലുലു റീട്ടെയ്ൽ ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ 20 മിനിറ്റിൽ കൈമാറിയത് 4 കോടി ഓഹരികൾ

അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് (Lulu Group) കീഴിലെ ലുലു റീട്ടെയ്‍ലിന്റെ (Lulu Retail) ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേ‍ഞ്ചിൽ (എഡിഎക്സ്/ADX) ഇന്ന് കന്നിച്ചുവടുവച്ച് ലിസ്റ്റ് ചെയ്തു. യുഎഇ സമയം ഇന്ന് രാവിലെ 10നായിരുന്നു ലിസ്റ്റിങ് (Lulu Retail Listing). എഡിഎക്സിൽ ലിസ്റ്റ് ചെയ്യുന്ന 100-ാമത്തെ കമ്പനിയാണ് ലുലു. ഐപിഒയ്ക്ക്ശേഷം നിർണയിച്ച പ്രൈസ് ബാൻഡ് 2.04 ദിർഹം (ഏകദേശം 46.88 രൂപ) ആയിരുന്നെങ്കിലും ഇന്ന് ഓഹരികൾ ഒരുവേള 1.4% താഴ്ന്ന് 2.01 ദിർഹം (46.19 രൂപ) വരെയെത്തി.
വ്യാപാരം ആരംഭിച്ച് ആദ്യ 20 മിനിറ്റിൽ തന്നെ 4 കോടിയിലേറെ ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. നിലവിൽ നഷ്ടം പൂർണമായി ഒഴിവാക്കി വില 2.04 ദിർഹത്തിലേക്ക് തിരികെകയറിയിട്ടുണ്ടെങ്കിലും ചാഞ്ചാട്ടം ദൃശ്യമാണ്. മികച്ച വാങ്ങൽ ട്രെൻഡ് പ്രതീക്ഷിക്കാമെന്നും ഓഹരിവില മുന്നേറിയാക്കാമെന്നുമാണ് വിലയിരുത്തലുകൾ.ഉയർന്ന നേട്ടം പ്രതീക്ഷിച്ച് ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾ ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർ ദീർഘകാലം കൈവശം വയ്ക്കാനുള്ള സാധ്യതയാണ് ഏറെയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലി (M.A. Yusuff Ali) നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീട്ടെയ്ൽ ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ചത്. ആദ്യം 25% ഓഹരികൾ വിറ്റഴിക്കാനായിരുന്നു തീരുമാനമെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ 30 ശതമാനത്തിലേക്ക് ഉയർത്തി. 
മൊത്തം 3,700 കോടി ഡോളറിന്റെ (ഏകദേശം 3.12 ലക്ഷം കോടി രൂപ) സബ്സ്ക്രിപ്ഷൻ അപേക്ഷകളാണ് ലുലു ഓഹരികൾക്ക് ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാരിത സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സബ്സ്ക്രിപ്ഷനാണിത്. യുഎഇ ഈ വർഷം സാക്ഷിയായ ഏറ്റവും വലിയ ഐപിഒയിലൂടെ 172 കോടി ഡോളർ (14,520 കോടി രൂപ) ലുലു സമാഹരിച്ചു. ഓഹരിക്ക് 2.04 ദിർഹം വീതം കണക്കാക്കിയാൽ 574 കോടി ഡോളറാണ് (48,450 കോടി രൂപ) ലുലു റീട്ടെയ്‍ലിന്റെ വിപണിമൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ).
ഐപിഒയിൽ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായാണ് (ക്യുഐബി) ലുലു മാറ്റിവച്ചത്. ഒരു ശതമാനം ഓഹരികൾ ജീവനക്കാർക്കും 10% ഓഹരികൾ റീട്ടെയ്ൽ നിക്ഷേപകർക്കായും വകയിരുത്തി. ഇതിൽ ക്യുഐബികൾക്ക് 180-ദിസത്തെ ലോക്ക്-ഇൻ കാലാവധിയുണ്ട്. ഇന്നുമുതൽ 180 ദിവസം കഴിഞ്ഞേ ഇവർക്ക് ഓഹരി വിൽക്കാനോ കൈമാറാനോ സാധിക്കൂ. അതേസമയം ജീവനക്കാർക്കും റീട്ടെയ്ൽ നിക്ഷേപകർക്കും ഈ ചട്ടം ബാധകമില്ല. അവർക്ക് ഇന്നുമുതൽ ഓഹരി വിൽക്കാം, വാങ്ങാം. 
അപ്പർ-സർക്യൂട്ട് 15%
ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അപ്പർ-സർക്യൂട്ട് 15 ശതമാനവും ലോവർ-സർക്യൂട്ടായി 10 ശതമാനവും എഡിഎക്സ് നിശ്ചയിച്ചിട്ടുണ്ട്. അതായത്, ഒരുദിവസം ഓഹരിവില പരമാവധി 15 ശതമാനമേ ഉയരാൻ അനുവദിക്കൂ. അതുപോലെ, പരമാവധി 10 ശതമാനമേ ഇടിയാനും അനുവദിക്കുകയുള്ളൂ. ഓഹരിവിലയിൽ പരിധിക്കപ്പുറം വിലവ്യതിയാനം ഒറ്റദിവസമുണ്ടാകുന്നത് തടയിടുകയാണ് ലക്ഷ്യം.
എഡിഎക്സിൽ നിന്നുള്ള കണക്കുപ്രകാരം ലുലു റീട്ടെയ്‍ലിന്റെ പൊതുഓഹരികളിൽ 76.91 ശതമാനമാണ് വിദേശ നിക്ഷേപകരുടെ കൈവശമുള്ളത്. ജിസിസി രാജ്യങ്ങളിലെ നിക്ഷേപകരുടെ പക്കൽ 12.82%. യുഎഇ പൗരന്മാരുടെ കൈവശം 9.86 ശതമാനവും അറബ് രാജ്യങ്ങളിലെ പൗരന്മാരുടെ പക്കൽ 0.41 ശതമാനവും ഓഹരികളുണ്ട്. ഐപിഒയിൽ റീട്ടെയ്ൽ നിക്ഷേപകർക്ക് 10% ഓഹരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, നിരവധി പേർക്ക് അലോട്ട്മെന്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട്, ലിസ്റ്റിങ്ങിന് ശേഷം റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച ഡിമാൻഡും പ്രതീക്ഷിക്കുന്നുണ്ട്. 
നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന ലുലുവിന്റെ പ്രഖ്യാപനവും ജിസിസിയിലും മറ്റ് രാഷ്ട്രങ്ങളിലും ലുലു ഗ്രൂപ്പിന്റെ വിപണിവിപുലീകരണ പദ്ധതികളും ഓഹരിയിലേക്ക് കൂടുതൽ പേരെ ആകർഷിച്ചിരുന്നു. 2023ൽ 5.6% വളർച്ചയോടെ 730 കോടി ഡോളറും (61,600 കോടി രൂപ) 2024ന്റെ ആദ്യപകുതിയിൽ 5.6% നേട്ടത്തോടെ 390 കോടി ഡോളറും (32,900 കോടി രൂപ) വരുമാനം ലുലു റീട്ടെയ്ൽ നേടിയിരുന്നു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭത്തിൽ 2023ലെ വളർച്ച 7.2 ശതമാനവും ഈ വർഷം ആദ്യപകുതിയിൽ 4.3 ശതമാനവുമാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.