കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് അനുസൃതമായി കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂൺ ഒമ്പതിന് വീണ്ടും പ്രവർത്തനം ആരംഭിക്കും. മാർച്ച് 24 ന് പ്രവർത്തനം നിർത്തിവെച്ച മാളുകൾ രണ്ടര മാസങ്ങൾക്ക് ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്.
എന്റർടെയിൻമെന്റ് സോണുകളുടേയും സിനിമാ തിയേറ്ററുകളുടേയും സേവനങ്ങൾ ഉണ്ടാകില്ല. ലോക്ക്ഡൗണിന് ശേഷം ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരു ഷോപ്പിങ്ങ് ഉറപ്പുവരുത്താനുള്ള തയ്യാറെടുത്തതായി ലുലു മാനേജ്‌മെന്റ് അറിയിച്ചു.
തിരിച്ചറിയപ്പെട്ട റെഡ് സോണുകളിൽ നിന്നുമുള്ള പ്രാതിനിധ്യം പൂർണ്ണമായും ഒഴിവാക്കാൻ എല്ലാ ഉപഭോക്താക്കളും ചില്ലറവില്പനക്കാരും വ്യാപാരികളും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.
തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്‌റ്റോറുകളും ഏറ്റവും മികച്ച രീതിയിൽ ശുചിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മാളിലെ പൊടിയുടെ സാന്നിധ്യം കഴിയാവുന്നത്ര കുറയ്ക്കാൻ എ.സി യൂണിറ്റുകൾ, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ, മറ്റ് ഫിൽറ്ററുകൾ എന്നിവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമായാൽ റീട്ടെയിൽ പാർട്ട്ണർമാർക്ക് ‘ഡിസിൻഫെക്ടന്റ് ടീമുമായി’ ബന്ധപ്പെടാൻ സൗകര്യമുണ്ടാകും.
മാളിനുള്ളിലെ പൊതുസ്ഥലങ്ങളും ഉപഭോക്താക്കളുമായി സമ്പർക്കം വരുന്ന എല്ലായിടങ്ങളും സാനിറ്റേഷൻ ടീം ചെറിയ ഇടവേളകളിൽ അണുവിമുക്തമാക്കും. മാളിലുടനീളം സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഏതു സാഹചര്യത്തേയും നേരിടുന്നതിനും പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോൺസ് ടീം സദാസമയവും പ്രവർത്തിക്കും. മാളിലുടനീളം 1.5 മീറ്റർ അകലം അടയാളപ്പെടുത്തി സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചു. ഇത് സാമൂഹിക അകലം പാലിക്കാൻ ഉപഭോക്താക്കൾക്ക് സഹായിക്കും.
സാമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും മറ്റ് സർക്കാർ നിർദേശങ്ങളും മാളിന്റെ അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ചെറിയ ഇടവേളകളിൽ ഉപഭോക്താക്കളെ അറിയിക്കും.
മാളിലെ താപനില 24 ഡിഗ്രിയ്ക്കും 30 ഡിഗ്രിയ്ക്കുമിടയിൽ സജ്ജീകരിക്കും. ശുദ്ധവായു ലഭ്യമാക്കാനും അശുദ്ധവായുവിനെ പുറന്തള്ളാനും ആവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം 40.70 ശതമാനത്തിനുള്ളിൽ ക്രമീകരിക്കും. സമ്പർക്കരഹിത പർച്ചേയ്‌സ് അനുഭവത്തിന് ഉപഭോക്താക്കൾക്ക് ലുലു മാൾ ആപ്പ് വഴി ഫുഡ്‌കോർട്ടിൽ നിന്നും ഓൺലൈൻ ഓർഡർ ചെയ്യാം. ക്യാഷ്‌ലെസ്സ് ഇടപാടുകളാണ് ലുലു മാൾ പ്രോത്സാഹിപ്പിക്കുന്നത്. മാളിനുള്ളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം
65 വയസ്സിന് മുകളിലുള്ള വ്യക്തികളും ഗർഭിണികളായ സ്ത്രീകളും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മാളിൽ പ്രവേശനം അനുവദിക്കില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.