അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) അവതരിപ്പിച്ചു
ഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് വ്യാഴാഴ്ച അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റില്‍ ഉദ്ഘാടന ഇടപാട് നിർവഹിച്ചു.
ഇന്ത്യൻ പ്രവാസികള്‍ക്കും വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തുന്നവർക്കും റുപേ കാർഡ് ഉപയോഗിച്ച് ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും പെയ്‌മെന്റ് നടത്താം. ഇതോടൊപ്പം ക്യൂആർ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടി എം എന്നീ ആപ്പുകളിലൂടെ യുപിഐ പേയ്‌മെന്റുകളും നടത്താവുന്നതാണ്. പുതിയ പേയ്‌മെന്റ് സൗകര്യം പ്രതിവർഷം യു എ ഇയിലേക്ക് എത്തുന്ന 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും.ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനായി ഏകീകരിക്കുന്ന ഒരു പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അബുദാബിയില്‍ യുപിഐ റുപേ കാർഡ് സേവനം അവതരിപ്പിച്ചിരുന്നു. അതിനുശേഷം, ദുബായ് ആസ്ഥാനമായുള്ള മഷ്റഖ് ബാങ്കും അല്‍ മായ സൂപ്പർമാർക്കറ്റുകളും യുപിഐ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.