സൗദി : റീട്ടെയില്‍ രംഗത്ത് നിന്ന് തുടങ്ങി ഇന്ന് വിവിധ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് ശൃംഖലയാണ് ലുലു ഗ്രൂപ്പിന്റേത്. ഗള്‍ഫ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ ലോകത്തെ 25 ലേറെ രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പ് ഇതിനോടകം തങ്ങളുടെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് ലുലു.
വിവിധ കാലയളവുകളില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകളും ലുലു ഗ്രൂപ്പ് അണിയിച്ചൊരുക്കാറുണ്ട്. ഈ സമയങ്ങളില്‍ ആളുകളുടെ വന്‍ തിക്കും തിരക്കും തന്നെ ലുലു മാളുകളില്‍ അനുഭവപ്പെടാറുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് വരികയാണെങ്കില്‍ സൗദി അറേബ്യയില്‍ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയാണ് ഗ്രൂപ്പ്. ഇതിനിടെയാണ് സൗദി അറേബ്യയിലെ ലുലു മാളില്‍ വമ്പന്‍ ഓഫറും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ഉത്പനങ്ങങ്ങള്‍ക്കും 50 ശതമാനം വിലക്കിഴിവ് എന്ന ഓഫറാണ് ലുലു സൗദി അറേബ്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയേും 50 ശതമാനം വിലക്കിഴിവ് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും ഇത്തരമൊരു ഓഫർ ആദ്യമായിട്ടാണ്.
ഈ മാസം 28 മുതല്‍ 31 വരെയാണ് ഓഫർ. അതായത് ഓഫർ തുടങ്ങിക്കഴിഞ്ഞു. സിനിമ താരങ്ങളായ ടൊവിനോ തോമസ്, സുരഭി ലക്ഷ്മി എന്നിവർ ചേർന്ന് പുതിയ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഓഫർ ലഭ്യമായിരിക്കും.
ഫാഷന്‍, ഇലക്ട്രോണിക്സ്, ഗ്രോസറി, ഫുഡ്, മത്സ്യം, മാംസം, ബേക്കറി, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലേയും ഉത്പന്നങ്ങള്‍ക്ക് ഓഫർ ബാധകമായിരിക്കും. ബാക്ടു സ്കൂള്‍ ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ സ്റ്റേഷനറി സാധനങ്ങള്‍ക്കും അമ്പത് ശതമാനം വിലക്കിഴിവ് ബാധകമാണെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.അതേസമയം, ദമാമിലെ അൽ റൗദയിൽ ലുലു ഗ്രൂപ്പ് അടുത്തിടെ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നിരുന്നു. 10000 ചതുരശ്ര അടിയിലാണ് മാള്‍ പ്രവർത്തനം. ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി, ഗുണനിലവാരം, വിലക്കുറ് എന്നിവയാണ് ലുലു പ്രധാനമായും വാഗ്ദാനം ചെയ്യുന്നതെന്ന് മാള്‍ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.
പലചരക്ക്, ഭക്ഷ്യേതര ഇനങ്ങൾ, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി പ്രൊഡക്ട്, പഴങ്ങളും പച്ചക്കറികളും,മാംസം, മത്സ്യം, ബേക്കറി എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഉപയോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. നാല് ചെക്ക്ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിംഗ് സൗകര്യവുമുള്ള സ്റ്റോറിന് ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്നെ തന്നെ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.
അൽ റൗദയിലെ ലുലു എക്‌സ്‌പ്രസും മികച്ച വിലക്കുറവില്‍ അസാധാരണമായ ഗുണനിലവാരമുള്ള വസ്തുക്കള്‍ നൽകുന്നതിനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ മുന്‍ നിർത്തുന്നതാണ്,” ലുലു സൗദി ഹൈപ്പർമാർക്കറ്റ്‌സ് കെഎസ്എ ഡയറക്ടർ ഷെഹിം മുഹമ്മദ് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.