കര്‍ണാടകയില്‍ രണ്ടായിരം കോടി രൂപയുടെ കൂടി നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലു ഗൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കര്‍ണാട ക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ധാരണാപത്രം ഒപ്പിട്ടത്
കൊച്ചി: കര്‍ണാടകയില്‍ രണ്ടായിരം കോടി രൂപയുടെ കൂടി നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലു ഗൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കര്‍ണാടക മുഖ്യമന്ത്രി ബസ വരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ധാരണാപത്രം ഒപ്പിട്ടത്.
ബെംഗ്ലൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വ ഹിച്ച നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസ ഫലിയുടെ പ്രഖ്യാപനം. പുതിയ എയര്‍പോര്‍ട്ടിന് സമീപ മാണ് ലുലു ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുക. ബെംഗ്ലൂരുവില്‍ ലുലു ഗൂപ്പിന്റെ രണ്ടാ മത്തെ മാളാണിത്. സ്ഥലം അനുവദിച്ചും ഉത്തര വായി. വിപുലമായ ഫുഡ് എക്സപോര്‍ട്ടിംഗ് യൂണിറ്റും കര്‍ണാടകയില്‍ തുടങ്ങു മെന്ന് ഗ്രൂപ്പ് അറിയിച്ചു.
കര്‍ണാടക കാര്‍ഷിക മേഖലയിലെ പഴങ്ങളും പച്ചക്കറികളും ലുലു ഗൂപ്പിന്റെ ലോജിസ്റ്റിക്സ് സെന്റര്‍ വഴി സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ഫുഡ് പ്രോസസിംഗ് ഫോര്‍ എക്സ്പോര്‍ട്ട് ഒറിയ ന്റഡ് യൂണിറ്റ്. നേരത്തെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേ ള്‍ഡ് ഇക്കണോമിക്സ് ഫോറത്തില്‍ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂ സഫലിയുമായി കര്‍ണാടക മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമാ യാണ് നിക്ഷേപം. കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാര മാണ് എം എ യൂസഫലി നിക്ഷേപകസംഗമത്തിന് എത്തിയത്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കര്‍ണാടക ഗവര്‍ണര്‍ തവര്‍ച ന്ദ് ഗെലോട്ട് തുടങ്ങി പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.