ജിദ്ദ: സൗദി അറേബ്യയുടെ 94–ാം ദേശീയ ദിനാഘോഷത്തിൽ നേട്ടവുമായി ലുലു . ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു. 125000 പുഷ്‌പങ്ങൾ കൊണ്ട് 94 സ്ക്വയർ മീറ്ററിലാണ് 94–ാം സൗദി ദേശീയ ദിന ലോഗോ ലുലു അവതരിപ്പിച്ചത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവർണറേറ്റ്, മുനസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ലുലു പ്രദർശനം ഒരുക്കിയിരുന്നത്.
ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശനമായിരുന്നു ഇത്. ജിദ്ദ റോഷൻ വാട്ടർഫ്രണ്ടിലെ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ നിരവധി ആളുകളും എത്തിയിരുന്നു. പ്രശസ്‌ത ശില്‌പിയും കലാകാരനുമായ ഡാവിഞ്ചി സുരേഷിന്‍റെ നേത്രത്വത്തിലാണ് ഈ ‘അദ്ഭുതം’ ഒരുക്കിയത്. ഗിന്നസ് റെക്കോർഡ്‌സ് അഡ്‌ജുഡിക്കേറ്റർ എംബാലി മസെചബ എൻകോസ് ലുലു ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. മക്ക മേഖല പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഡയറക്‌ടർ ജനറൽ അഹമ്മദ് അൽഖർനി ചടങ്ങിൽ മുഖ്യാതിഥിയായി.
സൗദി ദേശീയ ദിനാഘോഷ വേളയിൽ ഗിന്നസ് റെക്കോർഡിന് ലുലു അർഹരായതിൽ അതിയായ സന്തോഷമുണ്ടെന്നും സൗദി ഭരണനേതൃത്വം നൽകുന്ന പിന്തുണയിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു. ലുലു പടിഞ്ഞാറൻ പ്രവിശ്യ റീജനൽ ഡയറക്ട്‌ടർ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരിപാടിക്ക് സാക്ഷ്യംവഹിക്കാനെത്തിയവർക്ക് വിവിധ ഗെയിമുകളിൽ ഐഫോൺ, ഇയർപോഡ്, ടിവി, എക്‌സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു.
ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.ലുലുവിൽ
പുഷ്‌പങ്ങൾ കൊണ്ട് സൗദിക്ക് ലുലുവിന്‍റെ ആദരം; നേതൃത്വം നൽകിയത് ഡാവിഞ്ചി സുരേഷ്, തിളക്കമായി ഗിന്നസ് നേട്ടവും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.