അബൂദബി: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും മറുനാട്ടിൽ പരിചയപ്പെടുത്തിയാണ് ലുലു ഗ്രൂപ് ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉത്സവ് ഒരുക്കിയിരിക്കുന്നത്. അബൂദബി വേൾഡ് ട്രേഡ് സെന്റർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വേൾഡ് ട്രേഡ് സെന്റർ ആൻഡ് സൂക്ക് അബൂദബി ജനറൽ മാനേജർ സയ്ദ് അൽ തമീമി മുഖ്യാതിഥിയായിരുന്നു.
ലുലു ഡയറക്ടർ അബൂബക്കർ, റീജനൽ ഡയറക്ടർ അജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭക്ഷ്യവിഭവങ്ങളടക്കം നൂറിലധികം ഇന്ത്യന്‍ ഉൽപന്നങ്ങളും പഴങ്ങള്‍, പച്ചക്കറികള്‍, തനത് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും പ്രത്യേക പ്രമോഷനിലുള്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര, മാംസ്യ വിഭവങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങളെല്ലാം മിതമായ വിലയില്‍ ഇന്ത്യ ഉത്സവിൽ ലഭിക്കും.
യു.എ.ഇയിലെ എല്ലാ ലുലു ശാഖകളിലും ഈ മാസം 29 വരെ നീളുന്ന ഉത്സവിൽ ഇന്ത്യയുടെ രുചിവൈവിധ്യം ആസ്വദിക്കാം. ഉത്സവത്തോടനുബന്ധിച്ച് കേരളം മുതൽ കശ്മീർ വരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച നിരവധി ഉൽപന്നങ്ങളാണ് ആകർഷണം. ഇഷ്ടമുള്ള വിഭവങ്ങളും ഉൽപന്നങ്ങളും നിരക്കിളവോടെ വാങ്ങാനുള്ള അവസരമാണ് ഇന്ത്യൻ ഉത്സവ് മേള.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.