മലപ്പുറം : നിയമസഭയിലേക്ക് മത്സരിക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ മുസ്‌ലീംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിക്കുക. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ എം.പി.അബ്ദുസ്സമദ് സമദാനി സ്ഥാനാര്‍ത്ഥിയാകും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബ് തുടരും. 1996ന് ശേഷം ആദ്യമായി വനിത സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നൂര്‍ബിന റഷീദിനെ മത്സരത്തിനിറക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലേക്കാണ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നിവടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
മലപ്പുറം ലോക്‌സഭ സീറ്റ് : അബ്ദുസമദ് സമദാനി
രാജ്യസഭ സീറ്റ് : പി വി അബ്ദുള്‍ വഹാബ്
നിയമസഭ മണ്ഡലം സ്ഥാനാര്‍ഥികള്‍
മഞ്ചേശ്വരം: എ കെ എം അഷറഫ്
കാസര്‍കോട് : എന്‍ എ നെല്ലിക്കുന്ന്
കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
അഴീക്കോട് : കെ എം ഷാജി
കുറ്റ്യാടി : പാറയ്ക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബിന റഷീദ്
കുന്നമംഗലം : ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രന്‍)
തിരുവമ്പാടി : സിപി ചെറിയമുഹമ്മദ്
മലപ്പുറം : പി ഉബൈദുള്ള
ഏറനാട് : പി കെ ബഷീര്‍
മഞ്ചേരി : അഡ്വ യു എ ലത്തീഫ്
പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
താനൂര്‍ : പി കെ ഫിറോസ്
കോട്ടയ്ക്കല്‍ : കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മങ്കട : മഞ്ഞളാംകുഴി അലി
വേങ്ങര : പി കെ കുഞ്ഞാലിക്കുട്ടി
തിരൂര്‍ : കുറുക്കോളി മൊയ്ദീന്‍
ഗുരുവായൂര്‍ : അഡ്വ. കെഎന്‍എ ഖാദര്‍
മണ്ണാര്‍ക്കാട് : അഡ്വ. എന്‍ ഷംസുദ്ദീന്‍
തിരൂരങ്ങാടി : കെപിഎ മജീദ്
കളമശ്ശേരി : അഡ്വ വി ഇ ഗഫൂര്‍
കൊടുവള്ളി : എം കെ മുനീര്‍
കോങ്ങാട് : യു സി രാമന്‍
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.