Breaking News

ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ; രാഷ്ട്രീയക്കൊല അല്ല, നടന്നത് പ്രാദേശിക സംഘര്‍ഷം- വിജയരാഘവന്‍

കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സംഘര്‍ഷമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സംഘര്‍ഷമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയാണ് എല്‍ഡി എഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന വ്യാപകമായി സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. അക്രമ പ്രവര്‍ത്തനത്തിനു സി.പി.എം പിന്തുണ നല്‍കുന്നില്ല. തെരഞ്ഞെടുപ്പിനിടെ പലയിടത്തും സി.പി.എമ്മിന് നേരെ അക്രമണമുണ്ടായി. സ്ഥാനാര്‍ഥിക്ക് നേരെ വരെ അക്രമമുണ്ടായി വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി യായിരുന്നു. ചിലയിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ബിജെപി തടയുകയും ചെയ്തെന്ന് വിജയരാഘവന്‍ പറഞ്ഞു.

കൂത്തുപറമ്പില്‍ പ്രാദേശികമായി എന്താണ് സംഭവിച്ചത് എന്നറിയില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പില്‍ ഒരിക്ക ലും അക്രമം ഒരു ഘടകമാകരുത്. രാഷ്ട്രീ യവും, രാഷ്ട്രീയ സംവാദങ്ങളുമാണ് ചര്‍ച്ചയാകേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന് കാര്യമായി രാഷ്ട്രീയ അജണ്ടകളില്ലാതെ അപവാദം മാത്രം പ്രചരിപ്പിച്ച തെരഞ്ഞെടുപ്പല്‍ ഇടതുപക്ഷം വമ്പിച്ച വിജയം നേടും. ചരിത്രത്തിലില്ലാത്ത വിജയം നേടി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.