Business

ലിഫ്റ്റുകളില്‍ നൂതന ഇന്റലിജന്റ് സോഫ്റ്റ് വെയര്‍ ; ജോണ്‍സണ്‍ ലിഫ്റ്റില്‍ ഐഒടി സ്മാര്‍ട്ട് സര്‍വീസ് ടെക്‌നോളജി

ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയര്‍ലെസ് സോഫ്റ്റ്വെ യര്‍ പ്രവര്‍ത്തനത്തിന് തുടക്കമായി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍ സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയര്‍ലെസ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനത്തിന് തുടക്കമായി.

ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തെ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ലിഫ്റ്റി ലെ ഐഒടി ഉപകരണം വഴി ലിഫ്റ്റുകളെ ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കുന്ന വയര്‍ലെസ് സോഫ്റ്റ്വെ യറാണ് വാച്ച് (”WATCH’ – Wireless Assessment to Troubleshoot Channelize & Host). ഈ പുതിയ സാങ്കേതി കവിദ്യ ലിഫ്റ്റുകളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുകയും ഉപഭോക്താക്കള്‍ക്ക് ഉടനടി ആവശ്യമായ സഹായം ലഭിക്കുന്നതിനും ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കുന്നതിനും നൂതന ഇന്റലിജന്റ് സോഫ്റ്റ്വെയറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ലിഫ്റ്റി ന്റെ കാര്യക്ഷമമായ പ്രവത്തനത്തെ നിലനി ര്‍ത്തി അതുവഴി ലിഫ്റ്റിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താനും കഴിയും.

ലിഫ്റ്റിന്റെ എല്ലാ സുപ്രധാന ഘടകങ്ങളിലും സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി അവശ്യമായ വിവര ങ്ങള്‍ ശേഖരിക്കുകയും ലിഫ്റ്റുകളുടെ പ്രവര്‍ത്തനത്തെ തുടര്‍ച്ചയാ യി നിരീക്ഷിച്ച് അതുവഴി ലിഫ്റ്റിന്റെ ഉപകരണങ്ങള്‍ക്ക് ഉണ്ടാകാവുന്ന സാധ്യമായ തകരാറുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിലൂടെ ലിഫ്റ്റിന്റെ പ്രവത്തനത്തെ മെച്ചപ്പെടു ത്താന്‍ സാധിക്കും.

ജോണ്‍സണ്‍ ലിഫ്റ്റ്‌സ് ഇന്‍സ്റ്റാള്‍ ചെയ്ത വാച്ച് സിസ്റ്റം ആധുനിക ഡിജിറ്റല്‍ ലിഫ്റ്റുകളിലേക്കുള്ള ചുവ ടുവയ്പ്പാണ്. ഈ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടമെന്നത് നിര്‍ണായക ഘടകങ്ങളുടെ തേയ്മാനം മുന്‍കൂട്ടി വിശകലനം ചെയ്ത് സമയബന്ധിതമായി മാറ്റിസ്ഥാപിക്കുന്നതിനും അതുവഴി ലിഫ്റ്റിന്റെ പ്രവ ത്തനത്തെ മെച്ചപ്പെടുത്തു ന്നതിനും കാരണമാകും. യാത്രക്കാര്‍ ലിഫ്റ്റില്‍ അകപ്പെട്ടാല്‍ വാച്ച് ടെക്‌നോ ളജി വഴി സാങ്കേതിക വിദഗ്ധര്‍ക്ക് തത്സമയം നിര്‍ദേശങ്ങള്‍ നല്‍കുകയും ഉടനടി അത് വിശകലനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാനും പരിഹരിക്കാനും സാധിക്കും.

വാച്ച് ഫീച്ചറിന്റെ ലോഞ്ചില്‍ ജോണ്‍സണ്‍ ലിഫ്റ്റിലെ കണ്‍ട്രി ഹെഡ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ആല്‍ ബര്‍ട്ട് ധീരവിയം സംസാരിച്ചു. ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിരീ ക്ഷിക്കുകയും ലിഫ്റ്റുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഐഒടി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസ്യ തയും സുരക്ഷയും വര്‍ദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവഴി വികസിപ്പിച്ച അനുഭവങ്ങളും വിശകലനങ്ങളും സ്വാഭാവികമായും ഐഒടി ഉപയോഗിച്ച് ബ ന്ധിപ്പിച്ചിട്ടുള്ള മറ്റ് ജോണ്‍സണ്‍ ലിഫ്റ്റുകളില്‍ പ്രയോഗിക്കും. ഈ ഐഒടി അധിഷ്ഠിത സേവനം ഭാവി യിലെ ആധുനിക ലിഫ്റ്റുകളുടെ ഡിജിറ്റല്‍ പരിണാമമാണിത്.

കാര്യക്ഷമമായ ട്രബിള്‍ഷൂട്ടിങില്‍, ഡാറ്റ ഇന്റര്‍നെറ്റ് വഴി സെര്‍വറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അത് ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിവര ങ്ങളും ടൈം സ്റ്റാമ്പുകള്‍ ഉപ യോഗിച്ച് സെര്‍വറില്‍ സംഭരിച്ചിരിക്കുന്നതിനാല്‍ ഭാവിയില്‍ റഫറല്‍ ആവശ്യങ്ങള്‍ക്കായി വിവരങ്ങ ളുടെ ശേഖരണം ഉപയോഗിക്കാനാകും.

ഐഒടി ഇക്കോസിസ്റ്റത്തില്‍ വരുന്ന വെബ്-പ്രാപ്തമാക്കിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴി പരിസ്ഥിതിയില്‍ നിന്ന് നേടുന്ന ഏതൊരു വിവരവും ശേഖരിക്കുന്നതിനും അയയ്ക്കുന്നതിനും, പ്രവര്‍ത്തിക്കുന്നതിനും സെന്‍സറുകള്‍ അല്ലെങ്കില്‍ ആശയവിനിമയ ഹാര്‍ഡ്വെയര്‍ പോലുള്ള കോര്‍ത്തിണക്കിയ സംവിധാന ങ്ങള്‍ ഉപയോഗിക്കുന്നു. നിര്‍ദ്ദേ ശങ്ങള്‍ നല്‍കാനോ ഡാറ്റ ആക്സസ് ചെയ്യാനോ ആളുകള്‍ക്ക് ഉപകരണ ങ്ങളുമായി ഇടപഴകാന്‍ കഴിയുമെങ്കിലും, ഉപകരണങ്ങള്‍ മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ മി ക്ക ജോലികളും ചെയ്യുന്നു.

ഉപഭോക്താക്കള്‍ളുടെ സുരക്ഷ, മികച്ച സേവനങ്ങള്‍, സ്ഥിരതയുള്ള പ്രകടനം എന്നിവ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വാച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോ ക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് ജോണ്‍സണ്‍ ലിഫ്റ്റ്‌സ് ലക്ഷ്യമിടുന്നത്.

പി.ആര്‍.സുമേരന്‍.(പിആര്‍ഒ-9446190254)

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.