കെട്ടിടത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ലിഫ്റ്റില്‍ നിന്ന് പത്തുലക്ഷം ദിര്‍ഹത്തിന്റെ ബാഗ് കളഞ്ഞു കിട്ടിയത്
ദുബായ് : പത്തുലക്ഷം കളഞ്ഞുകിട്ടിയത് പോലീസില്‍ ഏല്‍പ്പിച്ച പ്രവാസി ഇന്ത്യക്കാരന്റെ സത്യസന്ധത മാതൃകയാക്കാന്‍ ദുബായ് പോലീസിന്റെ ആഹ്വാനം.
തനിക്ക് സ്വന്തമാക്കാവുന്ന പണം പോലീസ് സ്റ്റേഷനില്‍ എത്തി ഏല്‍പ്പിച്ച താരിഖ് മഹ്മൂദ് ഖാലിദിനാണ് ദുബായ് പോലീസിന്റെ ആദരം ലഭിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ മഹ്മൂദിനെ പ്രശംസാ പത്രം നല്കി ആദരിച്ചു.
അല്‍ ബര്‍ഷയില്‍ താമസിക്കുന്ന മഹ്മൂദ് തന്റെ കെട്ടിടത്തിലെ ലിഫ്റ്റില്‍ നിന്നാണ് പത്തു ലക്ഷം ദിര്‍ഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടനെ തന്നെ അല്‍ ബര്‍ഷ പോലീസ്റ്റേഷനില്‍ എത്തി പണമടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു.
മഹ്മൂദ് താരിഖിന്റെ സത്യ സന്ധതയെ പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹിം ബിന്‍ ഷാഫി അഭിനന്ദിച്ചു. തുടര്‍ന്ന് പോലീസിലെ ഉന്നതരുടെ സാന്നിദ്ധ്യത്തില്‍ മഹ്മൂദിന് പ്രശസ്തി പത്രവും പാരിതോഷികവും നല്‍കുകയായിരുന്നു.
സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് മഹമൂദിന്റേതെന്ന് ബ്രിഗേഡിയര്‍ ഷാഫി താരിഖ് പറഞ്ഞു.
പൊതുസമൂഹവും പോലീസും തമ്മില്‍ സഹകരണം അനിവാര്യമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ പൊതുസമൂഹം പോലിസിനെ സഹായിക്കണമെന്നും നഷ്ടപ്പെട്ട പണം ഉടമസ്ഥന് ഉടനെ കൈമാറുമെന്നും പോലീസ് അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.