Home

ലിജുവോ, ഹസനോ, ജെബിയോ?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം ലിജു,എം എം ഹസന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പുതിയ ലിസ്റ്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ വിശദമായ ചര്‍ ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറിയത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം ലിജു, എം എം ഹസന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പു തിയ ലിസ്റ്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷ മായതോടെ കേരളത്തിലെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറി യത്.

ഏ കെ ആന്റണിയുടെ നോമിനി എന്ന നിലക്കാണ് എം എം ഹസന്റെ പേര് ലിസ്റ്റില്‍ കയറിക്കൂടിയത്. ഹ സനെ രാജ്യസഭാംഗമാക്കുക എന്നതാണ് ആന്റെണിയുടെ മനസിലി രിപ്പ് സൂചന കിട്ടിയതോടെയാണ് ആ പേര് ലിസ്റ്റില്‍ ഇടം പിടിച്ചത്. ആന്റെണി ഒഴിയുന്ന സീറ്റില്‍ അദ്ദേഹം പറയുന്ന ആള്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക.

മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാര വാ ഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകം. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ല എന്ന തും അനുകൂലഘടകമാണ്.

എം ലിജുവിനെ രാജ്യസഭാംഗമാക്കാന്‍ കഴിയില്ലന്ന് കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉറച്ച നി ല പാട് എടുത്തതോടെയാണ് പേര് പ്രഖ്യാപിക്കുന്ന കാര്യം അവതാളത്തിലായത്. സുധാകരന്റെ നോമിനി യായ ലിജുവിനെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ കെ സി വേണുഗോപാല്‍ മുതല്‍ കെ മുരളീധരന്‍ വരെയുള്ളവര്‍ക്ക് താല്‍പര്യ മില്ല. എന്നാല്‍ യുവ നേതൃത്വം വേണമെന്ന കാര്യത്തില്‍ കെ പി സി പ്രസിഡ ന്റ് കെ സുധാകരന്‍ ഉറച്ച നിലപാടാണുളളത്. മാര്‍ച്ച് 21നാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോമിനേഷ ന്‍  സമര്‍പ്പിക്കേണ്ട അവസാന തീയതി.

എം ലിജുവിനായി കെ സുധാകരന്‍ കടുംപിടിത്തം തുടരുമ്പോഴും വി ഡി സതീശനും കെ സി വേണുഗോ പാലും കടുത്ത എതിര്‍പ്പിലാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ ലിജുവിനുണ്ട്. സോണിയാ ഗാന്ധി മറ്റുനേതാക്ക ളുമായി ചര്‍ച്ചനടത്തി ശനിയാഴ്ച വൈകീട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.