ഇരുപത്തിയഞ്ചില്‍ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു.
ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് നല്‍കിയ കത്ത് പരിഗണിച്ചാണ് കോടതി നടപടി. എന്നാല്‍, ഇനി കേസ് നീട്ടി വയ്ക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിര ബാനര്‍ജി എന്നിവര്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട ചില രേഖകള്‍ നല്‍കാനുണ്ടെന്നും കേസ് മാറ്റിവെക്ക ണമെന്നു മായിരുന്നു എ ഫ്രാന്‍സിസിന്റെ ആവശ്യം.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചന പര മെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്.
ഇരുപത്തിയഞ്ചില്‍ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു. കൂടുതല്‍ തണവയും സിബിഐ ആണ് ആവശ്യം മുന്നോട്ടു വച്ചതെങ്കില്‍ ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് ദിനത്തില്‍ പരിഗണിക്കാനിരുന്ന കേസ് പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ ആവശ്യപ്രകാരം മാറ്റിയതെന്ന് ശ്രദ്ധേയമാണ്.
ലാവ് ലിന്‍ കേസ് സുപ്രിം കോടതി വീണ്ടും മാറ്റി വെച്ചതിനു പിന്നിലെ വന്‍ ശക്തി അദാനിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രധാനമന്ത്രിയെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തികളില്‍ ഒരാളാണ് അദാനിയെന്ന് എല്ലാവര്‍ക്കും അറിയാം. മോദി – പിണറായി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് അദാനി. ഈ സഹായത്തിനു പാരിതോഷികമായാണ് അദാനിയുമായി സംസ്ഥാന സര്‍ക്കാരിന്റെ വഴി വിട്ടള്ള വൈദ്യുതി കരാര്‍ എന്നും ചെന്നിത്തല ആരോപിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.