തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യമാക്കി വച്ച ഫോര്‍മാറ്റിലെ വിവരങ്ങളാണ് പ്രചരിച്ചതെന്ന് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യമാക്കി വച്ച വോട്ടര്‍പട്ടികവോട്ടര്‍ പട്ടിക ചോര്‍ ത്തിയതാണെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീ ഷന്‍ രഹസ്യമാക്കി വച്ച ഫോര്‍മാറ്റിലെ വിവരങ്ങളാണ് പ്രചരിച്ചതെന്ന് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓ ഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി യില്‍ ക്രൈം ബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കമ്മീഷന്റെ ലാപ്‌ടോ പ്പില്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് പുറത്തുപോയത്. രഹസ്യവിവരങ്ങള്‍ ഒഴിവാക്കി വോട്ടര്‍ പട്ടികയിലെ പേരുവിവരങ്ങള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക യാണ് ചെയ്യുന്നത്. അതാണ് ചോര്‍ന്നതെന്ന വാദം ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കമ്മീഷന്‍ ഓഫീസില്‍ നിന്നും 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ ജോയിന്റ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. കമ്മീഷന്‍ ഓഫീസില്‍ നിന്നും വോട്ടര്‍പട്ടിക ചിലര്‍ ചോര്‍ ത്തിയെന്ന പരാതിയില്‍ പക്ഷേ, ആരുടെയും പേര് പറയുന്നില്ല. ഡിജിപി നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ ആറിലും ആരുടെയും പേര് പറയുന്നില്ല. എന്നാല്‍ ഐടി ആക്ടി ലെ വിവിധ വകുപ്പുകളും ഗൂഡാലോചനയും മോഷണവും ചേര്‍ത്താണ് എഫ്‌ഐ ആര്‍. കമ്മീഷന്‍ ആസ്ഥാനത്തെ ലാപ് ടോപ്പില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നെന്നും എഫ്‌ഐആറിലുണ്ട്. പട്ടിക പുറ ത്ത് വിട്ട രമേശ് ചെന്നിത്തലയെ അടക്കം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.
ഇതേത്തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷനിലെ ലാപ്‌ടോപും കമ്പ്യൂട്ടറും അന്വേഷണ സംഘം പിടിച്ചെടു ത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓ ഫീസര്‍ ടിക്കാറാം മീണയില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കമ്മീഷന്‍ ഓഫീസി ല്‍ നിന്ന് തന്നെയാണ് ഇരട്ടവോട്ടര്‍മാരുടെ വിവരം ചോര്‍ന്നതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീ ഷന്റെ നിഗമനം. ഇതിന്റെ ഭാഗമായി സാങ്കേതിക കാര്യങ്ങളില്‍ 20 വര്‍ഷത്തിലേറെയായി കെല്‍ ട്രോണുമായി ഉണ്ടായിരുന്ന കരാര്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ റദ്ദാക്കിയിരുന്നു. കമ്മീഷന്‍ ഓഫീ സുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍ട്രോണിന്റെ 150ലേറെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം തി രിച്ചയിച്ചിരുന്നു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷന്‍ ആസ്ഥാനത്തു നിന്നും പട്ടിക പുറത്തുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംശയം.
ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ ത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് ഉള്‍പ്പെട്ടിട്ടു ണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമ്മതിക്കേണ്ടി വന്നു.കമ്മീഷന്‍ കണ്ടെത്തിയ ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു നിയമസഭ തെരഞ്ഞെ ടുപ്പ് നടന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.