Breaking News

ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ച് യുഎഇ; ലഹരി വ്യാപനം തടയാനായി കർശന നടപടികളുമായി മുന്നോട്ട്

അബുദാബി ∙ ലഹരി ഉപയോഗവും കച്ചവടവും തടയുന്നതിനായുള്ള ദേശീയ തലത്തിലുള്ള ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ചെയർമാനായി ഷെയ്ഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാനെ നിയമിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും, ജനങ്ങൾക്ക് ലഹരിയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുകയാണ് പുതിയ അതോറിറ്റിയുടെ പ്രധാന ലക്ഷ്യം. വിവിധ എമിറേറ്റുകളിൽ നിലവിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകീകരിക്കാൻ അതോറിറ്റി പ്രധാനപ്പെട്ട പങ്ക് വഹിക്കും.

ഇത് യുഎഇ മന്ത്രിസഭയുടെ കീഴിലുള്ള സ്വതന്ത്ര വകുപ്പായാണ് നിലകൊള്ളുക. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആന്റി നർക്കോട്ടിക്സിന്റെ ചുമതലകൾ ഇപ്പോൾ പുതിയ അതോറിറ്റിയിലേക്ക് മാറ്റി നൽകി. ഇനി മുതൽ ലഹരി കച്ചവടം തടയുന്നതിനുള്ള നയനിർമാണവും നിയമരൂപീകരണവും ഈ അതോറിറ്റിയാകും നിർവഹിക്കുക.

ലഹരി കടത്ത്, വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അതിനോടുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് എമിറേറ്റുകളിലും ദേശീയ തലത്തിലും പ്രവർത്തിക്കുന്ന ഏജൻസികളുടെ സഹകരണം അതോറിറ്റി തേടും.

പോലീസും ജുഡീഷ്യൽ സംവിധാനവും ഉൾപ്പെടുത്തി, കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കുന്നതിനും ലഹരി വിരുദ്ധ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും അതോറിറ്റിക്ക് അധികാരമുണ്ട്. നിലവിലെ നിയമങ്ങളിൽ ആവശ്യമുള്ള ഭേദഗതികളും പുതിയ നിയമങ്ങൾ അവതരിപ്പിക്കാനും അതോറിറ്റിക്ക് അവകാശമുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇവ നടപ്പാക്കും.

റാസായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ ലൈസൻസിംഗ് സംവിധാനം കൊണ്ടുവരാനും മരുന്നുകൾ നിർമ്മാണം ഒഴികെയുള്ള ഉപയോഗങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കാനുമാണ് അതോറിറ്റി ശ്രമിക്കുന്നത്. കര, സമുദ്ര, വ്യോമ അതിർത്തികളിൽ ലഹരി പരിശോധന ശക്തമാക്കുന്നതിനായി കസ്റ്റംസ് അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കും.

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുന്ന ഒരു ദേശീയ ഡാറ്റാബേസ് അതോറിറ്റി രൂപീകരിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികൾക്ക് എപ്പോഴും ഈ ഡാറ്റാബേസ് ആക്‌സസ് ചെയ്യാൻ കഴിയുന്ന രീതിയിൽ സജ്ജമാക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 month ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 month ago

This website uses cookies.