Breaking News

ലഹരി മയക്കുമരുന്ന് കേസുകളില്‍ സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദമ്മാം: കിഴക്കന്‍ സൗദിയിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പടിയിലാകുന്നവരില്‍ മലയാളികള്‍ മുന്‍പന്‍ന്തിയിലെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ലഹരി മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം ദിനേന വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറഞ്ഞു. ചെറുപ്പക്കാരായ യുവാക്കളാണ് കൂടുതല്‍ ലഹരി വസ്തുക്കളുമായി സൗദി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലാകുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ചെറുപ്പക്കാരായ രണ്ട് മലയാളികള്‍ ലഹരി വസ്തുക്കളുമായി ആന്‍റി ഡ്രഗ്സ് വിഭാഗത്തിന്‍റെ പിടിയിലായത്. ദമ്മാം അല്‍കോബാര്‍ യാത്രക്കിടയിലായിരുന്നു സംഘം പിടിയിലായത്. ലഹരിക്കടിപ്പെട്ട മക്കളെയും ബന്ധുക്കളെയും നല്ല നടപ്പിനായി നാട്ടില്‍ നിന്നും പ്രവാസത്തിലേക്കെത്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി അടുത്തിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രവാസി കൂട്ടായ്മകള്‍ക്കിടയില്‍ ബോധവത്കരണവും ജാഗ്രതയും വര്‍ധിച്ചിട്ടുണ്ട്. എങ്കിലും പുതുതായി പ്രവാസത്തിലേക്കെത്തുന്നവരില്‍ റാക്കറ്റുകളുടെ കണ്ണികളിലകപ്പെടുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.