റിയാദ് : രാജ്യത്തേക്ക് കടത്താൻ പദ്ധതിയിട്ട 3 ലഹരി മരുന്ന് ശ്രമങ്ങൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അധികൃതർ തടഞ്ഞു. പിടിച്ചെടുത്തത് 2,20,000 നിരോധിത ഗുളികകൾ. കിങ് ഫഹദ് കോസ്‌വേ, ഹദീത അതിർത്തി ക്രോസിങ്, ദുബ പോർട്ട് എന്നിവിടങ്ങളിലൂടെ നടത്തിയ 3 ശ്രമങ്ങളാണ് അധികൃതർ പിടിച്ചത്. വാഹനങ്ങളിലും യാത്രക്കാരുടെ ലഗേജിലുമായാണ് നിരോധിത ഗുളികകൾ ഒളിപ്പിച്ചത്.
കിങ് ഫഹദ് കോസ്‌വേയിലെ ആദ്യ ഓപ്പറേഷനിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 120,370 ക്യാപ്റ്റഗൺ ഗുളികകളും 45,975 മറ്റ് നിരോധിത ഗുളികകളും വാഹനത്തിന്റെ നാല് വാതിലുകളുടെ അറകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഹദീത അതിർത്തി കടക്കാനുള്ള രണ്ടാമത്തെ ശ്രമത്തിൽ ഒരു യാത്രക്കാരന്റെ ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച 21,011 ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തി. ദുബ തുറമുഖത്ത് നടന്ന മൂന്നാമത്തെ പരിശോധനയിൽ സൗദി അറേബ്യയിലെത്തിയ ട്രക്കിന്റെ ഡ്രൈവർ സീറ്റിനുള്ളിൽ 34,084 ക്യാപ്റ്റഗൺ ഗുളികകൾ സൂക്ഷിച്ചിരുന്നതായും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.