റിയാദ് : സൗദി അറേബ്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കം ശക്തമായി പ്രതിരോധിച്ച് അതിർത്തി രക്ഷാ സേന. കുറഞ്ഞ ദിവസത്തിനിടെ സേനയുടെ പിടിയിലായത് 750 പേർ. 456 എത്യോപ്യക്കാരും 269 യെമനികളും ഒരു സോമാലിയക്കാരനും ഒരു ശ്രീലങ്കക്കാരനും 23 സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങളായ തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സംഘം കടത്താന്‍ ശ്രമിച്ച 939 കിലോ ഹഷീഷും 3,73,908 ലഹരി ഗുളികകളും 103 ടണ്‍ ഖാത്തും സൈന്യം പിടികൂടി.
ലഹരിമരുന്ന് കടത്തുന്നവർക്ക് ശക്തമായ ശിക്ഷയാണ് സൗദി അറേബ്യ നൽകുന്നത്. ഏറ്റവും ഒടുവിൽ മക്ക പ്രവിശ്യയിൽ ലഹരിമരുന്ന് കടത്തിയ കേസിൽ ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. വിദേശത്തു നിന്ന് കടത്തിയ ലഹരി ഗുളിക ശേഖരം സ്വീകരിച്ച സൗദി പൗരൻ ഹസ്സാഅ് ബിന്‍ ബറാക് ബിന്‍ മുബാറക് അല്‍സ്വാഇദി അല്‍ഹര്‍ബിക്കാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്. സൗദിയിൽ വധശിക്ഷ നടപ്പാക്കുന്ന കേസുകളിൽ അധികവും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടതാണ്.
ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.