സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതി പക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയ മസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മു ഖ്യമന്ത്രി. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടി ക്കാട്ടി.
എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കേസുകളില്‍ പിടിയി ലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയ ന്തര നടപടി സ്വീകരിക്കണമെന്നും പ്ര തിപക്ഷം ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് മോശമാകാതിരിക്കാന്‍ അധികൃതര്‍ ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരിവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും പ്രതിപക്ഷത്തിന്റെ പൂ ര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.
ലഹരി വ്യാപനം ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടയാന്‍ ഫലപ്രദമായ നടപടി കള്‍ സ്വീകരിക്കും. ഈ വര്‍ഷം മാത്രം 16,228 കേസുകളെടുത്തു. സ്ഥിരം ലഹരിക്കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കും. കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയില്‍ നിന്ന് ബോണ്ട് വാങ്ങുമെ ന്നും മുഖ്യമന്ത്രി മറുപടി യായി പറഞ്ഞു.
കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് പ്രതികളില്‍ നിന്ന് ബോണ്ട് എഴുതിവാങ്ങും. കുറ്റകൃത്യ പട്ടിക തയ്യാറാ ക്കി നിരന്തരം നിരീക്ഷിക്കും. സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഏ തെങ്കിലും കടകളില്‍ ലഹരി വില്‍ പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ആ കട പിന്നീട് തുറക്കാന്‍ അനുവദിക്കാത്ത നടപടിയുണ്ടാകും. എക്‌സൈസ് ഓഫീസുകളില്‍ പ്രത്യേക കണ്‍ ട്രോള്‍ റൂം തുറക്കും. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ സമിതികള്‍ രൂപവത്ക്കരിക്കും. ലഹരിവിരു ദ്ധ പോരാട്ടത്തിന് സംഘടിത രീതിയുണ്ടാകും. ലഹരി തടയാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.