കോട്ടയം : കലാസാംസ്‌കാരികസാമൂഹ്യ മേഖലയിലെ സ്തുത്യർഹ സേവനങ്ങൾ പരിഗണിച്ചു കൊണ്ട് ലണ്ടൻ മലയാള സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്‌കാരം കോട്ടയത്ത് വച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാറിന് സമ്മാനിച്ചു. മുൻ മന്ത്രിയും എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പുരസ്‌കാരദാനം നിർവ്വഹിച്ചത്. പുരസ്‌കാരത്തിനു അർഹരായവർ പ്രവാസ ലോകത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അമൂല്യമാണെന്നും അവർ മലയാളഭാഷയുടെയും കേരളത്തിന്റെയും അംബാസ്സഡർമാരാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മലയാളിത്തവും മലയാള ഭാഷയും പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിൽ ലണ്ടൻ മലയാള സാഹിത്യവേദിയെ പോലെ ഒട്ടനവധി സംഘടനകൾ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് നമുക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ് എന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗത്തിൽ ഡോ ജെ രത്നകുമാർ പറഞ്ഞു. കൂടാതെ, ലോകം മുഴുവനും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലുമായി വേൾഡ് മലയാളി ഫെഡറേഷൻ നടത്താനിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനു വേണ്ടിയുള്ള എല്ലാവരുടെയും സർവപിന്തുണയും ഡോ ജെ രത്നകുമാർ അഭ്യർത്ഥിച്ചു.
പ്രോഫ: മാടവന ബാലകൃഷ്ണപിള്ള, ഡോ അജി പീറ്റർ എന്നിവരായിരുന്നു മറ്റു പുരസ്‌കാര ജേതാക്കൾ. ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റെജി നന്ദിക്കാട് സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, UK ൽ നിന്നുള്ള ലോക കേരള സഭാ അംഗം സി എ ജോസഫ് (ലണ്ടൻ) തുടങ്ങി കലാസാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.