ലണ്ടൻ : ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി പീറ്റർ, ഒമാനിലെ മലയാള മിഷൻ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഡോ. ജെ. രത്‌നകുമാർ എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകുന്നത്.
പുരസ്‌കാരങ്ങൾ 2025 ഏപ്രിൽ 12 ന് വൈകുന്നേരം 4 മണിയ്ക്ക് കോട്ടയം ഐ എം എ ഹാളിൽ ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന പുരസ്‌കാര സന്ധ്യ 2025 എന്ന പ്രോഗ്രാമിൽ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സാന്നിധ്യത്തിൽ നൽകുന്നതായിരിക്കും.
കോട്ടയം സ്വദേശിയായ മാടവന ബാലകൃഷ്ണ പിള്ള കല സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പകരം വെക്കാനാവാത്ത വ്യക്തിയാണ്. 41 വർഷക്കാലം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റ് ആയിരുന്നു. ‘തിരക്കിനിടയിൽ ‘ എന്ന തന്റെ കോളം വളരെ പ്രസിദ്ധമാണ്. ഏകദേശം 15000 ലേഖനങ്ങളും 8 പുസ്തകങ്ങളും രചിച്ച മാടവന ബാലകൃഷ്ണ പിള്ള 25 വർഷം ജേർണലിസം അധ്യാപകനും ഗാന്ധിജി യൂണിവേഴ്സിറ്റി അടക്കം നിരവധി കലാശാലകളിൽ സ്കൂൾ ഓഫ് ജേർണലിസം വിഭാഗ മേധാവിയും ആയിരുന്നു.
യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ മുൻ കൗൺസിലറും, ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന പ്രഭാഷകനും പ്രമുഖ സംരംഭകനും കൂടിയായ ഡോ. അജി പീറ്റർ നിരവധി നാടകങ്ങൾക്കും സംഗീത ആൽബങ്ങൾക്കും രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ടു. നല്ലൊരു അഭിനേതാവും കൂടിയായ അജി പീറ്റർ കലാ പ്രവർത്തങ്ങൾക്ക് ഒപ്പം സാമൂഹ്യ രംഗത്തും വളരെ സജീവമായി ഇടപെടുന്നു.
കേരളത്തിൽ കണ്ണൂർ സ്വദേശിയായ ഡോ. ജെ രത്‌നകുമാർ ഒമാനിൽ താമസിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച അദ്ദേഹം
നിരവധി പുരസ്‌കാരങ്ങൾ ആ രംഗത്ത് നേടിയിട്ടുണ്ട്. വർഷങ്ങളായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ അദ്ദേഹം നിലവിൽ ലോക കേരള സഭാംഗവും മലയാള മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റായും വേൾഡ് മലയാളി ഫെഡറെഷൻ ഗ്ലോബൽ ചെയർമാനായും പ്രവർത്തിക്കുന്നു.
പുരസ്‌കാര സന്ധ്യ 2025 ന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ലണ്ടൻ മലയാള സാഹിത്യവേദി പ്രോഗ്രാം കോർഡിനേറ്റർ ജിബി ഗോപാലൻ കേരളത്തിലെ പ്രോഗ്രാം കോർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് എന്നിവരാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.