ലണ്ടൻ : ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോർട്ടർ സിനിമാ സീരിസിലെ പ്രഫസർ മിനർവ മക്ഗൊനാഗൽ എന്ന കഥാപാത്രം മാഗി സ്മിത്തിന് ലോകമെമ്പാടും ആരാധകരെ നേടികൊടുത്തു. രണ്ടു തവണ ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. മാഗി സ്മിത്തിന്റെ നിര്യാണത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അനുശോചനം രേഖപ്പെടുത്തി.
“വളരെ ദുഃഖത്തോടെ മാഗി സ്മിത്തിന്റെ വിയോഗവാർത്ത അറിയിക്കുന്നു. വ്യത്യസ്തമായ അഭിനയരീതിയിലൂടെ സിനിമാ സ്നേഹികളുടെ മനസ്സിൽ ഇടംനേടിയ പ്രതിഭയായിരുന്നു മാഗി സ്മിത്ത്. ബ്രിട്ടിഷ് ചരിത്ര ടെലിവിഷൻ പരമ്പരയായ ഡൗണ്ടൺ ആബിയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1969ൽ പുറത്തിറങ്ങിയ “ദ പ്രൈം ഓഫ് മിസ് ജീൻ ബാഡിക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചു. 1978ൽ പുറത്തിറങ്ങിയ കാലിഫോർണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചു.
1934 ഡിസംബർ 28ന് ഇംഗ്ലണ്ടിലെ ഇൽഫോർഡിൽ ജനനം. 1952ൽ അഭിനയരംഗത്തേക്ക് എത്തി. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. 1956ൽ ആദ്യസിനിമയിൽ അഭിനയിച്ചു. ലോറൻസ് ഒലിവിയർ “ഒഥല്ലോയിൽ’ പ്രധാന വേഷം നൽകി. പിന്നീട് ഇത് സിനിമയായപ്പോൾ അവർക്ക് അക്കൗദമി നോമിനേഷൻ ലഭിച്ചു. “ദ പ്രൈം ഓഫ് മിസ് ജീൻ ബോഡി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആദ്യ ഓസ്കർ അവാർഡ്. ഹാരിപോർട്ടർ സിനിമയിലെ വേഷം യുവതലമുറയ്ക്ക് മുന്നിൽ മാഗി സ്മിത്തിനെ ശ്രദ്ധേയയാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.