ലക്ഷദ്വീപില്‍ തുടങ്ങിവെച്ച പരിഷ്‌കാര നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മി നിസ്‌ട്രേറ്ററുടെ നിലപാട്. നടപടി കള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പരിഗണിക്കേണ്ടതി ല്ലെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി
കൊച്ചി : ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുമ്പോഴും പരിഷ്‌കാര നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഷേധം വൈകാതെ കെട്ടടങ്ങുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പറഞ്ഞു. ലക്ഷദ്വീപില്‍ തുടങ്ങിവെച്ച പരിഷ്‌കാര നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്. നടപടി കള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഭരണതലത്തില്‍ നടപടികള്‍ സ്വീക രിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാര്യക്ഷമതയി ല്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേ ഹം നിര്‍ദ്ദേശം നല്‍കി. നിയമനരീതികള്‍ പുനഃപരി ശോധിക്കാനും നിര്‍ദേ ശിച്ചിട്ടുണ്ട്.നിലവിലുള്ള റിക്രൂട്ട്‌മെന്റ് കമ്മിറ്റിയിലെ അംഗങ്ങളെയും അവരുടെ കാലാവധിയും കുറിച്ച് അറിയിക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീ പിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. സര്‍വ്വീസില്‍ നിന്ന് ആളുകളെ പിരിച്ചുവിടാനുള്ള നീക്കമാണെന്ന് സംശയിക്ക പ്പെടുന്നു. നേരത്തെ കരാര്‍ ജീവനക്കാരായ നിരവധി ദ്വീപ് നിവാസികളെ പിരിച്ചുവിട്ടിരുന്നു.
ദ്വീപിലെ നിയമനരീതികള്‍ അട്ടിമറിച്ചു സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡില്‍ ദ്വീപി ലെ ഒരു ജനപ്രതിനിധി പോലും ഉള്‍പ്പെട്ടി ട്ടുമില്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് താല്പര്യമുള്ള, വടക്കേ ഇന്ത്യ യി ല്‍ നിന്നുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ബോര്‍ഡിലുള്ളതെന്നാണ് ആക്ഷേപം
അതെസമയം അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം പല മേഖല കളില്‍ വ്യാപിക്കുകയാണ്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനടക്കമുള്ള നടപടികളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് എംപി മുഹമ്മദ് ഫൈസല്‍. പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈ ക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്മിനിസ്‌ട്രേറ്ററുടെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച കേസില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് വിദ്യാര്‍ത്ഥികളോടും സര്‍ക്കാര്‍ ഉദ്യേഗ സ്ഥനോ ടും ഇന്ന് വീണ്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശമനുസ രിച്ചാണ് സൈബര്‍സെല്‍ സഹായത്തോടെ മൂന്ന് പേരെയും കണ്ടെത്തിയത്.
ഇതിനിടെ നാളെ ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാല് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ബിജെപി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തേക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.