Kerala

റെസ്റ്റോറന്റില്‍ വച്ച് തുറിച്ചുനോക്കി; 28കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു.ഞായറാഴ്ച പുലര്‍ച്ചെ മും ബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം.കോള്‍ സെ ന്റര്‍ ജീവനക്കാരനായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്

മുംബൈ: തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം. കോള്‍ സെന്റര്‍ ജീവനക്കാര നായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാ ശിച്ചതെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ മൂവരെയും അറസ്റ്റ് ചെയ്തു.

ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോവുകയായിരുന്നു റോണിത് ഭലേക്കര്‍. ഇയാള്‍ മദ്യല ഹരിയിലായിരുന്നു. അതിനിടെ, റെസ്റ്റോറന്റില്‍ വച്ച് മൂന്ന് പ്രതികളില്‍ ഒരാളെ തുറിച്ചുനോക്കിയതാ ണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ ബെല്‍ റ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടര്‍ന്ന് വയറില്‍ ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെ ന്ന് പൊലിസ് പറയുന്നു.

ആക്രമണത്തെത്തുടര്‍ന്ന് തളര്‍ന്നു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ര ക്ഷിക്കാന്‍ സാധിച്ചില്ല. പ്രതികള്‍ക്കെതിരേ ഐപിസി 302(കൊലപാതകം), 504 (മനപ്പൂര്‍വം അപമാ നിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേര്‍ക്കെതി രെയും കേസെടുത്തതെന്നും പൊലിസ് വ്യക്തമാ ക്കി. പ്രതികളെ പ്രാദേശിക കോടതിയില്‍ ഹാജരാ ക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.