Breaking News

റെക്കോഡ് കുറിച്ച് ഇന്ത്യ, 317 റണ്‍സിന്റെ ചരിത്ര ജയം ; ശ്രീലങ്ക 73 റണ്‍സിന് പുറത്ത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീല ങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത്

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീലങ്കയ്‌ക്കെ തിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിം ങ്ങി ലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സി ന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 22 ഓവ റില്‍ 73 റണ്‍സ് മാത്രമെടുക്കാനേ സാധി ച്ചുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, 2 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ്ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ശ്രീലങ്കയെ ഏറിഞ്ഞിട്ടത്.2008 ജൂലൈയില്‍ 290 റണ്‍സിന് അയര്‍ലന്‍ഡിനെ ന്യൂസീലന്‍ ഡ് തോല്‍പ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം തി രുത്തിയത്.

വിരാട് കോഹ്ലിയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ചറികളാണ് ഇന്ത്യയെ കൂറ്റന്‍ റണ്‍സിലെത്തിച്ചത്. കോഹ്ലി 110 പന്തില്‍ 166 റണ്‍സുമായി പറത്താകാതെ നിന്നു.97 പ ന്തില്‍ 116 റണ്‍സാണ് ശുഭ്മന്‍ ഗില്ലിന്റെ സംഭാവന. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (49 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42), ശ്രേയസ് അയ്യര്‍ (32 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. സൂര്യകു മാര്‍ യാദവ് നാലു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. കെ.എല്‍.രാഹുല്‍ ആറു പന്തില്‍ ഏഴു റണ്‍ സെടുത്തു. അക്ഷര്‍ പട്ടേല്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

ഫീല്‍ഡിങ്ങിനിടെ ജെഫ്രി വാന്‍ഡെര്‍സേയും അഷേന്‍ ബണ്ടാരയും പരിക്കേറ്റ് പുറത്തായതോടെ പത്തുപേരുമായാണ് ശ്രീലങ്ക മത്സരം പൂര്‍ത്തിയാക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.