കൊച്ചി: ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ 50 അത്യാധുനിക ‘ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നൊവേഷൻ ലാബുകൾ’ സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം 100 കോടി രൂപ മുതൽമുടക്കുമെന്ന് ചാൻസലർ മാതാ അമൃതാനന്ദമയി അറിയിച്ചു. അമൃത ഇന്നൊവേഷൻ ആന്റ് റിസർച്ച് അവാർഡ് (എ.ഐ.ആർ.എ) വിതരണം ഉദ്ഘാടനം ചെയ്താതിരുന്നു പ്രഖ്യാപനം.
എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസസ്, കമ്പ്യൂട്ടർ സയൻസ്, മെറ്റീരിയൽ സയൻസസ്, നാനോ ബയോ സയൻസസ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നൂതന കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകൾ ഉപകരിക്കും. ഒരു വർഷത്തിനുള്ളിൽ ഇവ പ്രവർത്തനക്ഷമമാകും. ഗവേഷണ പവർ ഹൗസുകളെ ഫാക്കൽറ്റികളുടേയും വിദ്യാർത്ഥികളുടേയും കൂട്ടായ്മ നയിക്കും. പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകൾ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുമെന്നും അവർ പറഞ്ഞു.
കൊവിഡ് മഹാമാരിമൂലം പ്രയാസകരമായിരുന്നെങ്കിലും പ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും രൂപത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളും മികച്ച ഗവേഷണഫലങ്ങളും കൈവരിച്ചതായി വൈസ് ചാൻസലർ ഡോ. പി. വെങ്കട്ട് രംഗൻ പറഞ്ഞു. നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ സേതുരാമൻ പഞ്ചനാഥൻ, ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഡി, ഐ.ഐ.ടി ബോംബെ ഡയറക്ടർ സുഭാസിസ് ചൗധരി, ബഫല്ലോ സർവകലാശാലയിലെ ഗവേഷണസാമ്പത്തിക വികസന വൈസ് പ്രസിഡൻറ് വേണു ഗോവിന്ദരാജു, കാലിഫോർണിയ സർവകലാശാലയിലെ വൈസ് ചാൻസലർ പ്രസാന്ത് മോഹൻപത്ര. എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
അവാർഡ് ജേതാക്കൾക്ക് 2.5 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി. ചാൻസലറുടെ റിസർച്ച് എക്‌സലൻസ് അവാർഡുകൾ നേടിയ പ്രൊഫസർമാർ അതാത് മേഖലകളിലെ ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി. പ്രൊഫ. മനീഷ സുധീർ (നെറ്റ്വർക്കിംഗ് & ടെലികമ്മ്യൂണിക്കേഷൻ), പ്രൊഫ. രാധിക എൻ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്), പ്രൊഫ. ശാന്തികുമാർ നായർ (പോളിമർ), പ്രൊഫ. ആർ. ജയകുമാർ (പോളിമർ), പ്രൊഫ. മാധവ് ദത്ത (എനർജി), ഡോ. കൃഷ്ണകുമാർ ആർ. (പീഡിയാട്രിക് കാർഡിയോളജി) അമൃത പൂർവ്വ വിദ്യാർത്ഥി ഡോ. വിനയ്കുമാർ (സൈബർ സുരക്ഷ) എന്നിവരാണ് അവാർഡിന് അർഹരായത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.