ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃത ദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ്
ലഖ്നൗ : ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന റിസോര്‍ട്ട് തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാ ണെന്ന് കുടുംബം ആരോപിച്ചു
അങ്കിതയുടെ ദേഹത്ത് മുറിവുകളുണ്ടെന്നും ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നു മാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അങ്കിതയുടെ മരണശേഷം റിസോര്‍ട്ട് തകര്‍ത്തത് എന്തി നെന്ന് വ്യക്തമാക്കണമെന്നും അങ്കിതയുടെ പിതാവ് ആവശ്യപ്പട്ടു.
ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്ന അങ്കി തയെ റിസോര്‍ട്ടിന് സമീപമുള്ള കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തി ല്‍ അറസ്റ്റിലായ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എ ന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹോട്ടലില്‍ എത്തുന്ന അതിഥികളുടെയും തന്റെയും ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ പുല്‍ കിത് അങ്കിതയെ നിര്‍ബന്ധിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടലില്‍ എക്‌സ്ട്ര സര്‍വീസിന് നി ര്‍ബന്ധിക്കുന്നുവെന്ന് വ്യക്തമാക്കി അങ്കിത സുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറ ത്തുവന്നിട്ടുണ്ട്.നിരന്തരം ഇതേ കാര്യം ആവശ്യ പ്പെട്ടതോടെ അങ്കിത വിവരം മറ്റ് ജീവനക്കാരെ അറി യിച്ചു. ഇതും പ്രതികള്‍ക്ക് വൈരാഗ്യം വര്‍ധിപ്പിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാ തകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
റിസോര്‍ട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും ആ തെളിവുകള്‍ ഇല്ലാ താക്കാനാണ് ഉടനടി റിസോര്‍ട്ട് പൊളിച്ചു കളഞ്ഞതെന്നും കുടുംബം ആരോപിച്ചു.മൃതദേഹം വീ ണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടി ല്‍ പെണ്‍കുട്ടിയുടെത് മുങ്ങിമരണമാണ്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.